പിഷാരടി തന്റെ പുതിയ ബിസിനസ് പരിചയപ്പെടുത്തി

ഇപ്പോഴിതാ താന്‍ തുടങ്ങാന്‍ പോകുന്ന ഒരു ബിസിനസ് സംരംഭത്തെ കുറിച്ച്‌ പറഞ്ഞിരിക്കുകയാണ് പിഷാരടി.കേക്ക് വില്‍ക്കുന്ന ‘കേക്ക് റീല്‍സ് കഫേ ബൈ ഫാരന്‍ഹീറ്റ്375’ പിഷാരടി തുടങ്ങാന്‍ പോകുന്നത്. എറണാകുളത്ത് ഒബ്രോണ്‍ മാളിലാണ് പിഷാരടിയുടെ കേക്ക് റീല്‍സ് കഫേ. ജൂലൈ 15 മുതല്‍ ആണ് കഫേ ആരംഭിക്കുന്നത്.പിഷാരടി തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.’എന്റെ പുതിയ സംരംഭം..
മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ഥ്യമാകുന്നു.ഏവര്‍ക്കും സ്വാഗതം’ എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച്‌ പിഷാരടി കുറിച്ചിരിക്കുന്നത്.

Comments (0)
Add Comment