പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും

വൈകീട്ട് അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.ഫലം വന്ന് 24 മണിക്കൂര്‍ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വെബ്‌സൈറ്റ് ശരിയായെങ്കിലും ട്രയല്‍ അലോട്ട്‌മെന്റ് നോക്കാനുള്ള തീയതി നീട്ടി നല്‍കണം എന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.എന്നാല്‍ നിലവില്‍ തീയതി നീട്ടേണ്ട കാര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.

Comments (0)
Add Comment