മഹീന്ദ്ര ഡെലിവര്‍ ചെയ്യാനുള്ളത് 1.43 ലക്ഷം എസ്.യു.വികള്‍; എക്‌സ്.യു.വി 700 ഡെലിവറി ഡേറ്റ് 2024 !!

എക്‌സ്‌യുവി 700, എക്‌സ്‌യുവി 300, ഥാര്‍, ബൊലേറോ എന്നിവ മാത്രം ചേര്‍ത്താണ് ഇത്രയും ബാക്ക്‌ലോഗുണ്ടായിരിക്കുന്നത്. ഈ മാസം 30ന് പുതിയ സ്‌കോര്‍പിയോ എന്‍ ബുക്കിങ് ആരംഭിച്ചാല്‍ ഈ കണക്ക് ഇനിയും വലുതാകും.ഈ പട്ടികയില്‍ എക്‌സ്‌യുവി 700 ആണ് ഏറ്റവും കൂടുതല്‍ ബുക്കിങ് ഉള്ളത്. 80,000 ബുക്കിങാണ് നിലവില്‍ എക്‌സ്‌യുവി 700 നുള്ളത്. പ്രതിമാസം ശരാശരി 9,800 ബുക്കിങ് പുതുതായി ലഭിക്കുന്നുണ്ട്. എക്‌സ് ഷോറൂം മൂല്യം വച്ച്‌ നോക്കിയാല്‍ 9,500 കോടി രൂപയുടെ എക്‌സ് യു വി 700 ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 35,824 യൂണിറ്റുകളാണ് ഇതുവരെ ഡെലിവറി ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. ചില വേരിയന്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 2024 ല്‍ മാത്രമേ ഡെലിവറി ലഭിക്കുകയുള്ളൂ എന്നാണ് ഡീലര്‍മാര്‍ സൂചിപ്പിക്കുന്നത്.പട്ടികയില്‍ രണ്ടാമതുള്ളത് ഓഫ് റോഡ് വാഹനമായ ഥാറാണ്. 26,000 ഥാറുകളാണ് ഇനി ഡെലിവറി ചെയ്യാന്‍ ബാക്കിയുള്ളത്. ഇതുവരെ 58,391 യൂണിറ്റുകളാണ് ഇതുവരെ നിരത്തിലിറങ്ങിയത്.കാലങ്ങളായി മഹീന്ദ്രയുടെ വില്‍പ്പന ചാര്‍ട്ടില്‍ വീഴാതെ നില്‍ക്കുന്ന ബൊലേറോയാണ് മൂന്നാമത്. 15,000 യൂണിറ്റുകളാണ് ബൊലേറോ ഇനി ഡെലിവറി ചെയ്യാന്‍ ബാക്കിയുള്ളത്. അവസാനസ്ഥാനത്തുള്ളത് കോംപാക്‌ട് എസ്.യു.വി എക്‌സ്.യു.വി 300 ആണ്. 14,000 യൂണിറ്റുകള്‍ ഡെലിവറി ചെയ്യാനുള്ള ഈ മോഡലിന് നിലവില്‍ ബുക്കിങ് കുറവാണ്. ചിപ്പ് ക്ഷാമവും കുറഞ്ഞ പ്രൊഡക്ഷന്‍ കപ്പാസിറ്റിയുമാണ് മഹീന്ദ്രയുടെ കാറുകളുടെ ഡെലിവറി സമയം കൂടാന്‍ ഇത്രയും കാരണം.

Comments (0)
Add Comment