മാറനല്ലൂരില്‍ മില്‍മ പാര്‍ലര്‍ തുറന്നു

തിരുവനന്തപുരം: മാറനല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ മാറനല്ലൂരില്‍ മില്‍മ പാര്‍ലര്‍ തുറന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്.കോണ്ട ആദ്യവില്‍പ്പന നടത്തി. ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറും മാറനല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്‍റുമായ എന്‍.ഭാസുരാംഗന്‍ ചടങ്ങിന് സ്വാഗതവും സംഘം വൈസ് പ്രസിഡന്‍റ് കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

Comments (0)
Add Comment