ഏഴുലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെ മമ്മൂക്കയുടെ ചിത്രങ്ങള്‍കൊണ്ട് ആറാടുകയാണ് ആരാധകര്‍.
‘സിനിമ ഇന്‍ മീമംസ്’ എന്ന പേജ് 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് മലയാളികള്‍ മമ്മൂക്കയുടെ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞാടുന്നത്.ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സൗന്ദര്യവും ശരീരവും നോക്കൂവെന്നാണ് സിനിമ ഇന്‍ മീമംസ് പേജിലെ പോസ്റ്റിലെ ലക്ഷ്യം. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മലയാളികള്‍ 70 കഴിഞ്ഞ മമ്മൂട്ടിയുടെ നല്ല കിടിലന്‍ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യാനും ആരംഭിച്ചു.