ഏഴ് ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങള്‍ പിന്നിട്ട് ലോകത്തിലെ ഏറ്റവും നീണ്ട ഹണിമൂണ്‍ ട്രിപ്പിലാണ് അമേരിക്കന്‍ ദമ്ബതികള്‍

അമേരിക്കന്‍ ദമ്ബതികളായ മൈക്ക് ഹോവാര്‍ഡും ആനും ബുധനാഴ്ച ഇവര്‍ ഫോര്‍ട്ടുകൊച്ചിയിലത്തി. 2012 ജനുവരിയിലാണ് ഹണിമൂണ്‍ യാത്ര ന്യൂയോര്‍ക്കില്‍ നിന്നും ആരംഭിച്ചത് . ഓരോ രാജ്യങ്ങളിലെയും സന്ദര്‍ശനങ്ങളും അനുഭവങ്ങളും യൂട്യൂബിലെ പങ്ക് വച്ച്‌ യാത്ര തുടരുകയാണ് ദമ്ബതികള്‍. ബുധനാഴ്ച ഇവര്‍ ഫോര്‍ട്ടുകൊച്ചിയിലത്തി.ഒരു ഹണിമൂണ്‍ യാത്ര എന്ന നിലയില്‍ ഏതാനും ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുവാനായിരുന്നു ലക്ഷ്യം.അതിനുള്ള പണവുമായിരുന്നു കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ യാത്ര അനുഭവങ്ങള്‍ പങ്ക് വച്ച്‌ നീങ്ങിയപ്പോള്‍ യൂ ട്യൂബിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതു വഴി വരുമാനവും വന്നു. ഇതിനിടെ നാഷണല്‍ ജിയോഗ്രാഫിക്കല്‍ ചാനലുമായി കൈകോര്‍ത്തു. കൊച്ചിയിലെ ചീനവലകളും മത്സൃ മാര്‍ക്കറ്റുകളും ഏറെ ഇഷ്ടപ്പെട്ടുവെന്ന് ദമ്ബതികള്‍ പറഞ്ഞു. അമേരിക്കയിലേക്ക് എന്നാണ് മടങ്ങുന്നതെന്ന ചോദ്യത്തിന് ഹണിമൂണ്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഇരുവരുടെയും മറുപടി .അടുത്ത യാത്ര യൂറോപ്പിലേക്കാണ് ക്രൊയേഷ്യ , സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ലക്ഷ്യം. ശനിയാഴ്ച്ച ഇരുവരും കൊച്ചി വിടും.

Comments (0)
Add Comment