ചൈന ലഡാക്കില്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേനയുടെ താക്കീത്

ചൈനയുടെ അതിര്‍ത്തിയിലെ ചുസൂല്‍ മോള്‍ഡോവില്‍ നേരിട്ട് എത്തിയാണ് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ ചൈനയുടെ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിവ് ചര്‍ച്ചകള്‍ക്ക് വിപരീതമായി ഇന്ത്യന്‍ വ്യോമസേന കരസേനയ്‌ക്കൊപ്പം നേരിട്ട് ചൈനയുടെ അതിര്‍ത്തിയിലെത്തി പ്രത്യേക ചര്‍ച്ച നടത്തിയത്.ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരാണ് ചൈനയുമായി നേരിട്ട് സംവദിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ മേജര്‍ ജനറലും, വ്യോമസേനയുടെ എയര്‍ കമ്മഡോറുമാണ് ചൈനീസ് സൈനിക ഉദ്യോഗസ്ഥരെ അടിയന്തിരമായി അവരുടെ കേന്ദ്രത്തിലെത്തി വ്യോമാതിര്‍ത്തി ലംഘനത്തിലെ ഗൗരവം ധരിപ്പിച്ചത്. ലഡാക്കിലെ അതിര്‍ത്തിയില്‍ പലതവണ ചൈന വ്യോമാതിര്‍ത്തി ലംഘനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങളുടെ മുഴുവന്‍ തെളിവുകളും നിരത്തിയാണ് ഇന്ത്യന്‍ വ്യോമസേന മുന്നറിയിപ്പ് നല്‍കിയതെന്ന് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു.ഇന്ത്യന്‍ വ്യോമസേന ഇതാദ്യമായിട്ടാണ് ലഡാക്കിലെ സൈനിക ചര്‍ച്ചകളില്‍ ഇടപെടുന്നത്. ലഡാക്കിലെ എല്ലാ അതിര്‍ത്തി മേഖലയിലും റഡാറുകള്‍ വിന്യസിച്ചാണ് നിരീക്ഷണം എന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ നേരിട്ട് ചൈനീസ് ഉദ്യോഗസ്ഥരെ അവരുടെ കേന്ദ്രത്തിലെത്തി താക്കീത് നല്‍കിയത്.ചൈനയുടെ അതിര്‍ത്തിയിലെ എല്ലാ നീക്കവും നിരീക്ഷിക്കുന്ന സംവിധാനമാണ് ഇന്ത്യന്‍ വ്യോമകമാന്റ് ലഡാക്കില്‍ സ്ഥാപിച്ചിരിക്കുന്നത്. അംബാലയില്‍ നിന്നല്ലാതെ ലഡാക്കില്‍ നിന്ന് നേരിട്ട് പറക്കാന്‍ പാകത്തിനാണ് വിവിധ വ്യോമസേനാ വിഭാഗങ്ങളെ സംയോജിപ്പി ച്ചിരിക്കുന്നത്.അതിര്‍ത്തിയില്‍ നിന്നും അകന്ന് 10 കിലോമീറ്റര്‍ ദൂരം വരെ മാത്രമേ ഇരുപക്ഷവും വ്യോമനിരീക്ഷണം നടത്താവൂ എന്നതാണ് ചൈന തുടര്‍ച്ചയായി ലംഘിക്കുന്നത്. ചൈനയുടെ ഏതെങ്കിലും വിമാനങ്ങള്‍ അതിര്‍ത്തികടക്കുന്നതയി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയും ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേന വലിയ തോതില്‍ ആകാശ വിന്യാസം നടത്തുമെന്ന ശക്തമായ താക്കീതാണ് നല്‍കിയിരിക്കു ന്നതെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

Comments (0)
Add Comment