പി വി എ നാസർ
ദോഹ:ദന്തചികിത്സാരംഗത്ത്നിർണ്ണായകചുവടുവെപ്പുമായി പ്രോമിസ് ഡന്റൽ സെന്റർ
മദീനഖലീഫസൗത്ത്ശാഖപാണക്കാട് മുനവ്വറലി ശിഹാബ്തങ്ങൾ ഉൽഘാടനംചെയ്തു.
ഇതോടെ പ്രോമിസ് ഡെന്റൽ സെന്ററിന്റെ അഞ്ചാമത്തെ ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്.
മുപ്പത് വർഷത്തിലേറേയുള്ള പരിചയ സമ്പത്തും കഠിനാധ്വാനവും കൈമുതലായ ഡോക്ടർ അബ്ദുസ്സമദാണ് പ്രോമിസ് ഡെന്റൽ സെന്ററിന്റെ മാനേജിംഗ് ഡയരക്ടർ.
13 വർഷം മുമ്പ് റയ്യാൻ ഷാഫി റോഡിൽ സ്വന്തമായി ദന്താശുപത്രി സ്ഥാപിച്ചുകൊണ്ടാണ്
ഡോ: അബ്ദുസ്സമദ് ഖത്തറിൽആദ്യത്തേ ശാഖ ആരംഭിക്കുന്നത്
ഡെന്റൽ ഇൻപ്ലാൻസ്, പെഡോ ഡോണ്ടിക്സ്,ഓർത്തോഡോണ്ടിക്സ്, എസഡോ ഡോർടിക്സ് തുടങ്ങി ആധുനികമായ എല്ലാ ഡന്റൽ ചികിത്സാവിഭാഗത്തിലും വൈദഗ്ദ്യം നേടിയ അമ്പതോളം മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടുന്നതാണ് ഇവിടുത്തേ മെഡിക്കൽ വിഭാഗം.
ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും നവീനമായ ഉപകരണങ്ങളാണ് പ്രോമിസ് ഡെന്റൽ സെന്ററിന്റെ പ്രത്യേകത.
എല്ലാവിഭാഗം ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽദന്തചികിത്സയും കോസ്മെറ്റിക്സ് ട്രീറ്റ്മെന്റും ഇവിടെ ലഭ്യമാണ്.
ഖത്തറിന്റെ എല്ലാഭാഗത്തുമുള്ള ജനങ്ങൾക്ക് പ്രോമിസ് ഡെന്റൽ സെന്ററിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഡോ: അബ്ദുസ്സ്മദ് പറഞ്ഞു.
മുൻ കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ള മുഖ്യ അതിഥിയായി പങ്കെടുത്ത ഉൽഘാടന ചടങ്ങിൽ മദീനഖലീഫാ ശാഖാ ചെയർമാൻ ഫാദുൽ സാലേ,വഹീദ് ഫാദൽ,കെ എം സി സി പ്രസിഡണ്ട്
SAM ബഷീർ ഖത്തറിലേ ബിസിനസ്സ് പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു..