‘ബ്രൂസ് ലീ’ ഒരുങ്ങുന്നത് വമ്ബന്‍ ക്യാന്‍വാസില്‍; ഉണ്ണി മുകുന്ദനൊപ്പം ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ താരങ്ങള്‍

ചിത്രത്തിന്‍്റെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷക സാന്നിധ്യത്തില്‍ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ ‘പുലി മുരുകന്‍്റെ’ അണിയറ ശില്‍പികളായ വൈശാഖും -ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിന്‍്റെ സംവിധായകനും തിരക്കഥാകൃത്തും.പാന്‍ ഇന്‍ഡ്യന്‍ സിനിമയായി വലിയ മുതല്‍ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവനായകനും അക്ഷന്‍ രംഗങ്ങളില്‍ അതീവ മികവു പുലര്‍ത്തുന്നതുമായ ഉണ്ണി മുകുന്ദനാണ് ‘ബ്രൂസ് ലീ’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുന്‍ നിരയിലേക്കു കടന്നു വരുന്നത്. സൂപ്പര്‍ താരപരിവേഷത്തിന് ഏറ്റവും അനുയോജ്യമായ
ഒരു കഥാപാത്രമായിരിക്കും ‘ബ്രൂസ് ലീ’. കോഴിക്കോട്ടു നടന്ന ചടങ്ങില്‍ ഗോകുലം മൂവി സ് ഉടമ ഗോകുലം ഗോപാലനാണ് ടൈറ്റില്‍ ലോഞ്ച് നടത്തിയത്.ആക്ഷന്‍ രംഗങ്ങളില്‍ ലോകമെമ്ബാടും ജനങ്ങള്‍ ഹീറോ ആയി കാണുന്ന ബ്രൂസ് ലീയുടെ ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്ബൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇന്‍ഡ്യന്‍ സിനിമയിലെ വന്‍കിട ചിത്രങ്ങള്‍ക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിന്‍്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ‘EVERY ACTION HAS CONSEQUENCES’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക.ഉണ്ണി മുകുന്ദനെ നായകനാക്കി മല്ലു സിംഗ് ഒരുക്കി 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒന്നിച്ചൊരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് ഓര്‍മ്മപ്പെടുത്തി. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദന്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ.മുളകുപാടം ഫിലിംസുമായി സഹകരിച്ച്‌ നിര്‍മ്മിക്കുന്ന ‘ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രത്തിന്‍്റെ പ്രഖ്യാപനവും ഈ ചടങ്ങില്‍ വച്ച്‌ ഗോകുലം ഗോപാലന്‍ നടത്തി. ടോമിച്ചന്‍ മുളകുപാടം, ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍, പി.വി. ഗംഗാധരന്‍, മുന്‍ മന്ത്രി സി.കെ. നാണു, ചലച്ചിത്ര താരങ്ങളായ ദുര്‍ഗാ കൃഷ്ണ, ചാന്ദ്നി ശ്രീധര്‍ എന്നിവരും ഉണ്ണി മുകുന്ദന്‍, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലന്‍, ഛായാഗ്രാഹകന്‍ ഷാജികുമാര്‍, കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.ദേശത്തിനും ഭാഷക്കും അതിര്‍വരമ്ബുകളില്ലാതെ ഏതു ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ പോരും വിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വൈശാഖ് വെളിപ്പെടുത്തി. എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, ഛായാഗ്രഹണം- ഷാജികുമാര്‍, കലാസംവിധാനം – ഷാജി നടുവില്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റിയൂം ഡിസൈന്‍ – സുജിത് സുധാകര്‍, കോ- പ്രൊഡ്യൂസേര്‍സ് – ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ദു പനയ്ക്കല്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്‍റ് – വിപിന്‍ കുമാര്‍ വി., പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍സ് – പ്രേംലാല്‍ പട്ടാഴി.കേരളപ്പിറവിയായ നവംബര്‍ മാസം ഒന്നാം തീയതി ചിത്രീകരണമാരംഭിക്കും. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

Comments (0)
Add Comment