ഭരണഘടന സംരക്ഷിക്കാൻ ഒറ്റക്കെട്ടാവുക – ടി എൻ പ്രതാപൻ

ഇന്ത്യയുടെ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാരുടെ കാവൽ , അത് സംരക്ഷിക്കാൻ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്ന് ടി എൻ പ്രതാപൻ എം പി. ഐ സി എഫ് ഖത്തർ സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രമേയത്തിൽ നടത്തിയ ദേശസ്നേഹ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 15 രാത്രി ഓൺലൈനിൽ നടന്ന സംഗമത്തിൽ ഡോ മുഹമ്മദ് ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി. ആർ എസ് സി നാഷണൽ ചെയർമാൻ നൗഫൽ ലത്വീഫി ദേശസ്നേഹ സംഗമത്തിന് ആശംസ നേർന്നു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മദ്രസാ വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്ലാഗ് ഡ്രോയിങ് , മാപ് ഡ്രോയിങ് ,ക്വിസ് എന്നീ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മദ്രസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളും കലാലയം സാംസകാരിക വേദിയുടെ ദേശഭക്തി ഗാനങ്ങളും സംഗമത്തെ ആസ്വാദ്യമാക്കി. അഹമദ്‌ സഖാഫി പേരാമ്പ്ര അധ്യക്ഷനായിരുന്നു. ഐ സി എഫ് നാഷണൽ പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ , ഡോ ബഷീർ പുത്തൂപാടം, ഉമർ കുണ്ടുതോട്, സാജിദ് മാട്ടൂൽ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment