ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ പ്രശംസ പിടിച്ചുപറ്റിയ അബ്ദുല്‍ ഗഫൂറിനാണ് ടീം ടോളറന്‍സ് യു.എ.ഇയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രചിച്ച പുസ്തകത്തിന്‍റെ ഉര്‍ദു പരിഭാഷ പ്രൈം ഹെല്‍ത്ത് ഗ്രൂപ് ഡയഗ്നോസ്റ്റിക് സര്‍വിസ് ഹെഡ് ലോലിത് ലോഹിതാക്ഷന്‍, അബ്ദുല്‍ ഗഫൂറിന് കൈമാറി. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ചു ആഘോഷിച്ചു.ടീം ടോളറന്‍സ് യു.എ.ഇ ചാപ്റ്റര്‍ അധ്യക്ഷന്‍ സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ടീം ടോളറന്‍സ് അംഗങ്ങളായ ജമാല്‍ മനയത്ത്, ജലീല്‍ കാര്യേടത്ത്, ഷാഫി അഞ്ചങ്ങാടി, സാബു തോമസ്, നാസര്‍. പി.വി, താഹ ഹാജിയാരകത്ത്, മുഹസിന്‍ മുബാറക്ക്, ബെന്‍, ഷാഫി എന്നിവര്‍ സംസാരിച്ചു.