‘അഞ്ചു വര്‍ഷമായുള്ള ആ​ഗ്രഹം’, ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷന്‍ മാത്യു

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്. അഞ്ച് വര്‍ഷത്തോളമായുള്ള ആ​ഗ്രഹമായിരുന്നു ബിഎംഡബ്ല്യൂ എടുക്കുക എന്നത് എന്നാണ് താരം പറയുന്നത്. അവസാനം ഇഷ്ടവാഹനം എടുക്കാനായതില്‍ സന്തോഷമുണ്ടെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനൊപ്പം എത്തിയാണ് താരം വാഹനം കൈപ്പറ്റിയത്. ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയില്‍ നിന്നുമാണ് റോഷന്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് നടന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച വിജയം നേടുന്ന ചിത്രത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ബോളിവുഡ് ചിത്രം ‘ഡാര്‍ലിംഗ്സ്’, വിക്രം നായകനായ തമിഴ് ചിത്രം ‘കോബ്ര’, ‘ഒരു തെക്കന്‍ തല്ല് കേസ്’ തുടങ്ങിയ സിനിമകളും റോഷന്റേതായി ഈ വര്‍ഷം റിലീസ് ചെയ്തു.

Comments (0)
Add Comment