എൻ. എ. എം കോളേജ് അലുംനി അസ്സോസിയേഷൻ ഖത്തർ ചാപ്റ്റർ “ഓnam 22” എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടി

എൻ. എ. എം കോളേജ് അലുംനി അസ്സോസിയേഷൻ ഖത്തർ ചാപ്റ്റർ “ഓnam 22” എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ദോഹയിലെ അൽ മെസ്സീലയിലുള്ള ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ 300 ഓളം അലുംനി മെമ്പർമാർ പങ്കെടുത്തു. കേരള തനിമ ഒട്ടും ചോർന്നു പോവാതെ കേരള സംസ്കാരത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ഒരാണോഘോഷം അതായിരുന്നു “ഓnam 22”.

കേരളീയ വേഷം ധരിച്ചെത്തിയ മെമ്പർമാർ പൂക്കളം ഒരുക്കി മാവേലിയെ വരവേറ്റു. വിഭവസമൃദ്ധമായ ഓണ സദ്യയായിരുന്നു ആദ്യ ആകർഷണം. തിരവാതിര എന്ന തനത് കേരള കലയെ വളരെ ഭംഗിയായി വേദിയിൽ അവതരിപ്പിച്ചു കൊണ്ട് ആഘോഷങൾക്ക് തുടക്കം കുറിച്ചു.

ചെണ്ടമേളവും ഇലത്താളവും മേളയുടെ കൊഴുപ്പു കൂട്ടി, കമ്പവലി, ഉറിയടി, താറാവ് പിടുത്തം എന്നീ  രസകരമായി മത്സരങ്ങൾ ആർപ്പു വിളികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. തുടർന്ന് നടന്ന ഗാനമേളയിൽ ദോഹയിലെ ഗായകകരായ റിയാസ് കരിയാട്, സലീം അലി, ശിവപ്രിയ സുരേഷ് എന്നിവർ ഗാനങൾ ആലപിച്ചു. Solo Cinematic നൃത്തവും സംഘ നൃത്തവും വേദിയിൽ അരങേറി.

“ഓnam 22” വിന്റെ ഔപചാരികമായ ഉത്ഘാടനം എൻ. എ. എം കോളേജ് മാനേജ്മെന്റ്റ് കമ്മിറ്റി വൈസ് ചെയർമാൻ സഫാരി ഗ്രൂപ്പ് GM സൈനുൽ ആബിദീൻ നിർവഹിച്ചു. ചടങിൽ കോളേജ് മാനേജ്മെന്റ്റ് കമ്മിറ്റി പ്രസിഡന്റ് അടിയോട്ടിൽ അഹമ്മദ് സാഹിബിനെ അലുംനി ഭാരവാഹികൾ ചേർന്ന് ആദരിച്ചു.

ഖത്തർ അലുംനി പ്രസിഡന്റ് ജാസർ അച്ചോത്ത്‌ അധ്യക്ഷത വഹിച്ചു. Saudia Group MD NK മുസ്തഫ, Promise Dental Care MD Dr. സമദ് എന്നിവർ സംസാരിച്ചു. അലുംനി ജനറൽ സെക്രട്ടറി സലീം അലി സ്വാഗതവും ട്രഷറർ അബ്ദുൽ റഊഫ് നന്ദിയും പറഞ്ഞു.

Comments (0)
Add Comment