കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 വിന് വേണ്ടിയാണ് നടി കളരി അഭ്യസിക്കുന്നത്. കാജള്‍ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാളും പരിചയും കൊണ്ടുള്ള അഭ്യാസ മുറയും, മറ്റ് അഭ്യാസങ്ങളുടെ പരിശീലനവുമാണ് കാജള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കളരിപ്പയറ്റ് അഭ്യസിച്ചുവരികയാണെന്ന് താരം പറയുന്നു. അല്‍പ്പം കഠിനമാണെങ്കിലും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി കളരിപ്പയറ്റ് ഏറെ നല്ലതാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കുന്നുണ്ട്.യുദ്ധ ഭൂമിയില്‍ പരിശീലിക്കേണ്ട ഒന്നാണ് കളരി. മാസനികവും ശാരീരികവുമായ ആരോഗ്യം ആരോഗ്യം വേണ്ടവര്‍ക്ക് കളരി അഭ്യാസം മികച്ച വ്യായാമ മുറയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ കളരി അഭ്യസിക്കുന്നു. വളരെ ക്ഷമയോടെയും ഉത്സാഹത്തോടെയുമാണ് താന്‍ കളരി പഠിച്ചെടുത്തത്. തന്നെ പഠിപ്പിക്കുന്ന മാസ്റ്റേഴ്‌സിന് നന്ദിയെന്നും കാജള്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.