ടീടൈം ഗോപിസുന്ദർ ലൈവ് എൻസെംബിൾ സെപ്റ്റംബർ 15 നു ദോഹയിൽ

ഗോപിസുന്ദർ, അമൃത സുരേഷ് , ജാസ്സിം ജമാൽ ,ശ്വേത അശോക് തുടങ്ങി 13 അംഗ ടീം ഗോപിസുന്ദർ ലൈവ് എൻസെംബിളുമായി ദോഹയിൽ എത്തുന്നു . സെപ്റ്റംബർ 15 വ്യാഴം വൈകിട്ട് 7.30 മുതൽ അൽ അറബി സ്പോർട്സ് ആൻഡ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടി നടക്കുന്നത് .മലയാളം, തെലുഗ് , തമിഴ് എന്നീ ഇന്ത്യയിലെ വ്യത്യസ്ഥ ഭാഷകളിലായി ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ് ,മ്യൂസിക്പ്രോഗ്രാമ്മർ എന്നീ മേഖലകളിൽ മികവ് തെളിയിച്ച ഗോപിസുന്ദറും , 2007 ലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്നു കേരളക്കരയുടെ മനം കവർന്ന് തുടർന്ന് നിരവധി റിയാലിറ്റി ഷോകളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും, സ്റ്റേജ് പെർഫോമൻസുകളിലൂടെയും തിളങ്ങി നിൽക്കുന്ന ഗായിക അമൃത സുരേഷും ഒപ്പം റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ പിന്നണി ഗായിക ശ്വേത അശോക് , ഗായകൻ ജാസിം ജമാൽ എന്നിവരടങ്ങുന്ന സംഘം ഖത്തറിനെ സംഗീത സാന്ദ്രമാക്കുവാൻ എത്തുന്നു .സംഗീതനിശ സംഘടിപ്പിക്കുന്നത് ഖത്തറിലെ ബ്ലൂ ഡോൾഫിൻ കോൺട്രാക്ടിങ് ആൻഡ് സർവീസസ്സ് കമ്പനിയാണ്. റേഡിയോ മലയാളം 98.6, ഖത്തർ മലയാളി മംസ്, ക്രിയേറ്റീവ് ഇവന്റ് മീഡിയ എന്നിവയുമായി സഹകരിച്ചുകൊണ്ട് ക്യുബ്സ് എന്റർടൈൻമെന്റ് ഇവന്റ് പാർട്ണറായും ടീടൈം മുഖ്യ പ്രായോജകരായും സ്കൈ ബ്യൂട്ടി സെന്റർ ആൻഡ് സ്പാ , പെപ്സി സഹ പ്രായോജകരയുമായാണ് ഗോപിസുന്ദർ ലൈവ് എൻസെംബിൾ ഖത്തറിലേക്ക് എത്തുന്നത്. റേഡിയോ മലയാളം 98.6 എഫ്എം ലെ ആർജെ , ആർജെ ജിബിൻ ആണ് സംഗീത നിശ സംവിധാനം ചെയ്യുന്നത്.സെപ്റ്റംബർ 6 ചൊവ്വാഴ്ച അൽ ഒസ്‌റ റെസ്റ്ററന്റിൽ നടന്ന ടിക്കറ്റ് ലോഞ്ചിൽ അൻവർ ഹുസൈൻ (സിഇഒ റേഡിയോ മലയാളം 98.6 എഫ്എം),ജംഷാദ് (ബിസിനസ് ഡവലപ്മെന്റ് മാനേജർ – ടീടൈം), സുരേഷ് ബാബു( സ്കൈ ബ്യൂട്ടി സെന്റര് ആൻഡ് സ്പാ), തയ്‌സീർ(ബ്ലൂ ഡോൾഫിൻ കോൺട്രാക്ടിങ് ആൻഡ് സർവീസസ് ),നൗഫൽ അബ്ദുൾ റഹ്മാൻ (റേഡിയോ മലയാളം മാർക്കറ്റിംഗ് ഹെഡ് ), ആർജെ ജിബിൻ( റേഡിയോ മലയാളം98.6 എഫ്എം), മീഡിയ ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ഫൈസൽ ട്രഷറർ ഷഫീക് അറക്കൽ ,ഷഫീഖ് കണ്ണൂർ,ഖത്തറിലെ പ്രമുഖ മീഡിയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പ്രശസ്ത ഗായകരോടൊപ്പം ദോഹയെ സംഗീത സാന്ദ്രമാക്കുവാൻ ഡ്രംസ്‌ – അരുൺ , കീയ്സ് –വിഷ്ണു ,ബാസ്സ് ഗിറ്റാർ -ജസ്റ്റിൻ ,ഫ്ലൂട് -നിഖിൽ ,ഗിറ്റാർ -അഭിജിത് , സൗണ്ട് എഞ്ചിനീയർ -യോഗി , വീഡിയോ ജോക്കി അർജുൻ എന്നിവരും എത്തുന്നു .സിംഫണി ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ആണ് സംഗീത നിശയുടെ ലൈറ്റ് ആൻഡ് സൗണ്ട്സ് ചെയ്യുന്നത് .50 മുതൽ 500 വരെയാണ് ടിക്കറ്റ് നിരക്കുകൾ .ക്യു ടിക്കറ്റ്സ് വഴിയും 77114488 എന്ന നമ്പർ വഴിയും ടിക്കറ്റുകൾ ലഭ്യമാണ് . സെപ്റ്റംബർ 15 വ്യാഴം വൈകിട്ട് 7മണി മുതൽ ഗേറ്റുകൾ ഓപ്പൺ ആയിരിക്കും .

Comments (0)
Add Comment