നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ട കേസില്‍ വഴിത്തിരിവ്

യു എ ഇയില്‍ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.മോദിയുടെ ജന്മദിനത്തില്‍ ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ അടിയിലാണ് നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈല്‍.സുഹൃത്തുക്കള്‍ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചപ്പോഴാണ് നസ്‌ലെന്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് നടന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Comments (0)
Add Comment