കിലിയന്‍ എംബാപ്പെയുമായുണ്ടായ അഭിപ്രായഭിന്നതകളും ഡ്രസിങ് റൂമിലെ പ്രശ്നങ്ങളുമാണ് താരത്തെ വില്‍ക്കാന്‍ പി.എസ്.ജിയെ പ്രേരിപ്പിച്ചതെന്ന് സ്പാനിഷ് ദിനപത്രമായ ‘മാര്‍ക’ റിപ്പോര്‍ട്ട് ചെയ്തു. പുതുസീസണില്‍ മികച്ച ഫോമിലാണെങ്കിലും നെയ്മറെ കൈമാറാന്‍ സന്നദ്ധത കാട്ടിയതിനു പിന്നിലെ പ്രധാന കാരണം എംബാപ്പെയുമായുള്ള അസ്വാരസ്യമാണെന്നാണ് വെളിപ്പെടുത്തല്‍.നെയ്മറെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ സിറ്റി താല്‍പര്യം കാട്ടുമെന്നായിരുന്നു പി.എസ്.ജിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, താരത്തെ വേണ്ടെന്നായിരുന്നു സിറ്റിയുടെ പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജി നെയ്മറെ നല്‍കാമെന്ന ഓഫര്‍ മുന്നോട്ടുവെക്കുന്നതിനു മുമ്ബ് സിറ്റി എര്‍ലിങ് ഹാലാന്‍ഡിനെ ടീമിലെത്തിച്ചിരുന്നു. ഇതുകൊണ്ടു കൂടിയാണ് ബ്രസീലിയന്‍ താരത്തെ വേണ്ടെന്ന നിലപാട് മാഞ്ചസ്റ്റര്‍ സിറ്റി സ്വീകരിച്ചത്. സിറ്റി ആ ഓഫര്‍ നിരസിച്ചതുകൊണ്ടാണ് നെയ്മര്‍ പി.എസ്.ജിയില്‍ തുടര്‍ന്നത്.