തിരുവനന്തപുരം: ആയിരക്കണക്കിന് യുവാക്കളെയും യുവതികളെയും ലഹരി വിമുക്തരാക്കി കേരള സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഒന്നിലധികം പ്രാവശ്യം കരസ്ഥമാക്കിയ പുനലാല്‍ ഡെയില്‍ വ്യൂ ഡി അഡിക്ഷന്‍ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടറും യുവ പ്രതിഭയുമായ ഡിപിന്‍ ദാസ്സിനെ 2022 ലെ കൃപയുടെ ലഹരി വിമുക്ത സേവനത്തിനുളള പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പത്മശ്രീ ഡോ.ബി രവി പിള്ള ഉപദേശക സമിതി ചെയർമാനായിട്ടുള്ള സംഘടനായ കൃപ പ്രസിഡന്റ് അല്‍- ഇമാം ഹാജി എ.എം. ബദറുദ്ദീന്‍ മൗലവിയും ജൂറി കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍.ആര്‍. നായരും അറിയിച്ചിരിക്കുന്നു.
നിസ്വാര്‍ത്ഥ സേവനത്തിന്റെ ചെങ്കതിര്‍ വീശി അടുത്ത കാലത്ത് അടുത്തടുത്ത് അന്തരിച്ച സി. ക്രിസ്തുദാസും, ജെ. ശാന്താദാസും ചേര്‍ന്ന് സ്ഥാപിച്ച് നടത്തിവരുന്നതും കേന്ദ്ര-സംസ്ഥാനങ്ങളുടെ അംഗീകാരമുളള ഡെയില്‍ വ്യൂവിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡിപിന്‍ ദാസ് ; സി.ക്രിസ്തുദാസ് ജെ.ശാന്തദാസ് ദമ്പതികളുടെ പുത്രനാണ്.
രമ്യ ഭാര്യയും ധീക്ഷയും, ദ്യാനും കുട്ടികളുമാണ്.
25000 രൂപയും പുരസ്‌കാരവും, പൊന്നാടയും പ്രശസ്തി പത്രവും ഒക്‌ടോബര്‍ 12 ന് തിരുവനന്തപുരം ചാക്ക കെ.പി ഭവനിൽ വെച്ച് കൃപ ഉപദേശക സമിതി കൺവീനർ നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽഖാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നല്‍കി ആദരിക്കുന്നതാണ്.
ചടങ്ങില്‍ മന്ത്രി ആൻറണി രാജു, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ , ജില്ലാ വികസന കമ്മിഷണര്‍ അനുകുമാരി ഐ.എ.എസ്. എന്നീവര്‍ ആശംസകള്‍ നേരും.