കണ്ടെത്താനായി വ്‌ളോഗര്‍ സഞ്ചരിച്ചത് 91 രാജ്യങ്ങളിലൂടെ, ചിലവാക്കിയത് ഒന്നരക്കോടിയോളം , വികസ്വര രാജ്യങ്ങളില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യവികസങ്ങളില്‍ ആദ്യ പരിഗണന നല്‍കുന്നത് ടോയ്‌ലറ്റിനാവും. അങ്ങനെയെങ്കില്‍ ലോകത്ത് ഏറ്റവും മോശം ടോയ്‌ലറ്റ് സൗകര്യമുള്ള രാജ്യമേതാവും? ഇതിന് ഉള്ള ഉത്തരം നേരിട്ട് കണ്ടെത്താന്‍ തന്നെ ബ്രിട്ടീഷ് വ്‌ളോഗറായ ഗ്രഹാം അസ്‌കി തീരുമാനിച്ചു.അതിനായി അദ്ദേഹം ചെയ്തത് എന്തെന്നോ? ലോകം മുഴുവന്‍ സഞ്ചരിച്ചു. വ്യക്തമായ കണക്കുകള്‍ പറയുകയാണെങ്കില്‍ 91 രാജ്യങ്ങളിലെ ടോയ്‌ലറ്റ് സൗകര്യങ്ങളാണ് അദ്ദേഹം നേരിട്ട് കണ്ട് മനസിലാക്കിയത്. ഇതിന് വേണ്ടി മാത്രം അദ്ദേഹം 1.3 കോടി രൂപയും ചിലവാക്കി. ഏറ്റവും ഒടുവില്‍ അദ്ദേഹം ഉത്തരം കണ്ടെത്തി. ഗ്രഹാമിന്റെ അഭിപ്രായത്തില്‍ താജിക്കിസ്ഥാനിലാണ് ലോകത്തെ ഏറ്റവും മോശം ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് കൊണ്ടു മൂന്ന് ഭാഗം മാത്രം മറച്ച എന്തോ ഒന്നെന്നാണ് അദ്ദേഹം താജിക്കിസ്ഥാനിലെ ടോയ്‌ലറ്റിനെ വിശേഷിപ്പിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലെ പതിനായിരക്കണക്കിന് പൊതു ടോയ്‌ലറ്റുകള്‍ പരിശോധിച്ചെങ്കിലും ഇത്രയും വൃത്തിഹീനമായ ഒന്ന് മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു. ടോയ്ലറ്റ്സ് ഓഫ് ദി വൈല്‍ഡ് ഫ്രോണ്ടിയര്‍’ എന്ന പുസ്തകവും അദ്ദേഹം രചിക്കുകയുണ്ടായി.