സംസ്ഥാനത്തെ 68 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍

കേരളത്തിലെ 73% കുടുംബങ്ങള്‍ക്ക് കിറ്റ് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓണം വാരാഘോഷത്തിനോടനുബന്ധിച്ച്‌ കനകക്കുന്നില്‍ നടക്കുന്ന ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഓണത്തിന് മുമ്ബ് എല്ലാവരും കിറ്റ് കൈപ്പറ്റണമെന്നും, വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി കൃഷി വകുപ്പും സഹകരണ സംഘങ്ങളും ഒരുക്കിയിരിക്കുന്ന ഓണചന്തകളും മറ്റു മേളകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ഈ മാസം 12 വരെയാണ് ഭക്ഷ്യമേള നടക്കുക.

Comments (0)
Add Comment