ഇന്ത്യൻ സമര സേനാനികളിൽ മികച്ചുനിൽക്കുന്ന വക്കംഖാദറിനെ മറവിക്ക് വിട്ടുകൊടുക്കാൻ ആകില്ല എം എം ഹസ്സൻ

ഇന്ത്യൻ സമര സേനാനികളിൽ മികച്ചുനിൽക്കുന്ന വക്കംഖാദറിനെ  മറവിക്ക് വിട്ടുകൊടുക്കാൻ ആകില്ല എം എം ഹസ്സൻ

കാലവും ചരിത്രവും വിസ്മരിച്ച്, സ്വാതന്ത്ര്യ സമരത്തിലെ ധീരര ക്തസാക്ഷിയായ കേരളത്തിന്റെ വീരപുത്ര ൻ ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ ഓർമ കൾ ഉയിർത്തെഴുന്നേ ൽക്കുകയാണ്. 1943 സെപ്റ്റംബർ 10ന് ബ്രിട്ടീഷ് സർക്കാർ തൂക്കിക്കൊന്ന വക്കം ഖാദറിന്റെ സ്മാരകം 79 വർഷ ത്തിനുശേഷം പാളയം നന്ദാവനത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ആധീരരക്തസാക്ഷിയുടെ ഓർമകളോട് നീതിപുലർത്തുകയാണ്.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മനോഹരമായ കൊച്ചുഗ്രാമമായ വക്കത്ത് അഞ്ചുതെങ്ങിലെ കായൽ തീരത്ത താമരക്കുളത്തിന്റെ കരയിലുള്ള ചെറിയ കുടി ലിൽ കടത്തുകാരൻ വാവക്കുഞ്ഞിന്റെയും ഉമ്മു സലുമ്മയുടെയും മകനായി 1917 മേയ് 25നാണ് ഖാദർ ജനിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ തന്ന തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സ്വാതന്ത്ര്യ സമരത്തിൽ വിദ്യാർഥികളെ സംഘടിപ്പിച്ച് നേതൃത്വം നൽകിയ ഖാദറിന് പഠനത്തേക്കാൾ താൽപര്യം രാജ്യകാര്യ ങ്ങളിലായിരുന്നു. 1936ൽ മെട്രിക്കുലേഷൻ പാസായ ഖാദറിന് വിദ്യാഭ്യാസം തുടരാനായില്ല. നാട്ടിൽ നിന്നാൽ കേസും വഴക്കും അറസ്റ്റുമായി മകന്റെ ഭാവി തകരുമെന്നു ഭയപ്പെട്ട പിതാവ് വാവക്കുഞ്ഞ് മകനെ മലയായിലേക്ക് അയച്ചു. അവിടെ കുറച്ചുകാലം സർക്കാർ ജോലി നോക്കിയെങ്കിലും ആ ധീരന്റെ മനസ്സ് നാടിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ തന്നെയായിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ രൂപം കൊ ണ്ട ഐ.എൻ.എ മലയായിൽ ആരംഭിച്ച സ്വരാ ജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഖാദർ അംഗമായി. സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിലൂടെ സ്വാതന്ത്ര്യ സമരത്തെ സഹായിക്കാനിറങ്ങിയ ഖാദർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ആരംഭിച്ച ആത്മഹ ത്യ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ചാരപ്രവർത്തനത്തി നായി കർശന വ്യവസ്ഥകളോടെ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് ഖാദറെയും മറ്റു 19 പേരെയും ആത്മഹത്യ സ്ക്വാഡിൽ തിരഞ്ഞെടു ത്തത്. സത്യപ്രതിജ്ഞയിൽ ഒപ്പിടേണ്ടത് സ്വ ന്തം രക്തം മഷിയായി ഉപയോഗിച്ചുവേണമെ ന്ന് നിഷ്കർഷിച്ചു.പരിശീലനം കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ 11 പേരും കേരളീയരായിരുന്നു. അഞ്ചു പേർ വീതമുള്ള നാലു സംഘങ്ങളായി തിരിച്ചു. രണ്ടുസംഘങ്ങൾ ബർമ വഴി കരമാർഗമായും രണ്ടുസംഘങ്ങൾ അന്തർവാഹിനി വഴി കടൽ മാർഗമായുമാണ് ഇന്ത്യയിലെത്താൻ നിയോഗി ച്ചത്. അതിൽ അഞ്ചംഗ സംഘത്തിന്റെ നേതാ വായിരുന്നു വക്കം ഖാദർ.1942 സെപ്റ്റംബർ 18-ാം തീയതി രാത്രി 10 മണിക്ക് പെനാങ്ക് തുറമുഖത്തുനിന്നും പുറ പ്പെട്ട ഖാദർ സംഘം ഒമ്പതാം ദിവസം കോഴി ക്കോടിനു 33 കിലോമീറ്റർ തെക്കുള്ള താനൂർ കടപ്പുറത്ത് എത്തിച്ചേർന്നു. ആലപ്പുഴയിലും കൊച്ചിയിലും ഇറങ്ങാൻ ശ്രമിച്ചെങ്കിലും അന ന്തർവാഹിനിയിൽ നിന്നും അവരെ കൊണ്ടിറ ക്കിയത് താനൂർ കടപ്പുറത്തിനടുത്താണ്. ഒരു ഡിഞ്ചിയിൽ കയറി ഇവർ അഞ്ചുപേരും തുഴ ഞ്ഞ് താനൂർ കടപ്പുറത്തെത്തിയപ്പോൾ തന്നെ കടപ്പുറത്ത് റോന്തുചുറ്റുന്ന പൊലീസിന് സം ശയം തോന്നിയതോടെ ഇവർ പിടിയിലായി. പിന്നീടിവരെ മദ്രാസിലെ സെൻട്രൽ ജയിലാ യ സെന്റ് ജോർജ് കോട്ടയിൽ കൊണ്ടുപോയി. സെന്റ് ജോർജ് കോട്ടയിലെ ഇരുട്ടറയിൽ അതി ക്രൂര മർദനം സഹിക്കേണ്ടിവന്നു. വിചാരണ തീ രുംവരെ 105 ദിവസം കഠിനമായ ജയിൽശിക്ഷ അനുഭവിച്ച ഇവർക്ക് ബ്രിട്ടീഷ് കോടതി ഒടുവി ൽ വധശിക്ഷ വിധിച്ചു.വക്കം ഖാദർ, അനന്തൻ നായർ, ബർധൻ, ബോണി ഫെയ്ഡ്, ഫൗജാസിങ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി ഇന്ത്യ യുടെ ഭരണ വ്യവസ്ഥിതിയെ തകർക്കാനും ബ്രി ട്ടീഷ് ഗവൺമെന്റിന്റെ രഹസ്യങ്ങൾ ചോർത്തി ജപ്പാനു നൽകാനും ബ്രിട്ടീഷ് രാജാധികാരത്തെ മാനം കെടുത്താനും ലക്ഷ്യമിട്ട് രാജ്യദ്രോഹം ചെയ്തവരാണെന്ന് വിധിച്ചു.തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിലെ പ്രജയായ ബോണി ഫെയ്ഡിനെ മറ്റൊരു നാ ട്ടുരാജ്യമായ ബറോഡയിൽ നിന്നും അറസ്റ്റ് ചെ യ്തതിനാൽ അദ്ദേഹത്തെ ശിക്ഷിക്കാൻ ബ്രിട്ടീ ഷ് ഇന്ത്യ ഗവൺമെന്റിന് അധികാരമില്ലെന്ന സാങ്കേതിക വാദത്തിൽ ബോണി ഫെയ്ഡി നെ കോടതി രനായ ഈ ബർധൻ, ജൂൺ 25 നാണ് ഇഹലോകവാസം വെടിഞ്ഞത്. വക്കം ഖാദർ, അനന്തൻ നായർ, കുറ്റവിമുക്തനാക്കി വിട്ടയച്ചു. ധീ സ്വാതന്ത്ര്യസമര സേനാനി 1990ഫൗജാസിങ് എന്നിവർക്ക് വധശിക്ഷ ഉറപ്പാ യി. 1943 സെപ്റ്റംബർ 10ന് വധശിക്ഷ നടപ്പാ ക്കാൻ കോടതി ഉത്തരവിട്ടു.രാവിലെ അഞ്ചുമണിക്കും ആറിനും ഇടക്ക് സെൻട്രൽ ജയിലിൽ ഒരേസമയം രണ്ടുപേ രെ മാത്രമേ തൂക്കിലിടാനുള്ള സൗകര്യമുള്ളൂ. ആദ്യം ഫൗജാസിങ്ങിനെയും ഖാദറിനെയും പി ന്നീട് അനന്തൻ നായരെയും ബർധനെയും തു ക്കിലേറ്റാനാണ് ജയിലധികൃതർ തീരുമാനിച്ചിരുന്നത് തൂക്കിക്കൊല്ലുന്നതിന്റെ തലേദിവസം രാത്രി ഖാദർ തന്റെ ആത്മമിത്രമായ ബോണി ഫെ ഡിനും പ്രിയപ്പെട്ട പിതാവ് വാവക്കുഞ്ഞിനു എഴുതിയ കത്തുകൾ അത്യന്തം ഹൃദയസ്പൃക്കാ നിരുന്നു. തത്ത്വചിന്തകനും സ്വാതന്ത്ര്യദാഹി തും കവിയുമായ ഖാദറിന്റെ അന്ത്യലിഖിതം ഒരു ചരിത്രരേഖയാണ്വക്കം സുകുമാരൻ രചിച്ച ഐ.എൻ.എ ഹീറോ വക്കം ഖാദർ എന്ന ജീവചരിത്ര ഗ്രന്ഥ ത്തിലൂടെയാണ് മലയാളികൾക്ക് വക്കം ഖാദറി ന്റെ ജീവിതകഥ അറിയാനിടയായത്. ആ ജീവച രിത്രത്തിൽ ഖാദറിന്റെ കരളലിയിക്കുന്ന രണ്ടു കത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.തൂക്കിക്കൊല്ലുന്നതിന്റെ തലേദിവസം ഇരു പഴികൾക്കുള്ളിലിരുന്നു ഇന്ത്യയുടെ അഖണ്ഡ തയെയും ദേശീയതയെയും കുറിച്ച് തീവ്രമായി ആലോചിച്ച് ഖാദറിന് ജാതിമതാന്ധതകൾ സൃഷ്ടിക്കുന്ന ഭിന്നതകൾ ഭാരതാംബക്ക് ഭീഷ ണിയാകുമെന്നു തോന്നിയിരുന്നു. ഈ ഭിന്ന ത ഇല്ലാതാക്കി മതമൈത്രിയുടെ സന്ദേശത്തി ന് പ്രചോദനമേകാൻ തന്റെ മരണം ഉപകരിക്ക ണമെന്ന് അദ്ദേഹത്തിനുതോന്നി. തന്റെ അന്തി മാഭിലാഷം ഖാദർ ജയിൽ സൂപ്രണ്ടിനോട് പറ ഞ്ഞു. “ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതീക മായി എന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കി ലിടണം”,അത് നിഷേധിക്കാൻ ജയിൽ സൂപ്രണ്ടിന് കഴിഞ്ഞില്ല. അങ്ങനെ ഖാദറിനെയും അനന്ത ൻ നായരെയും ഒന്നിച്ച് ആദ്യവും ഫൗജാസി ങ്ങിനെയും ബർധനെയും ഒന്നിച്ച് പിന്നീടും ക്കിലേറ്റാൻ തീരുമാനിച്ചു. 26 വയസ്സുള്ള വക്കം ഖാദറും മറ്റു മൂന്നു യുവാക്കളും കൊലമരച്ചുവ ട്ടിലേക്കു നടക്കുമ്പോഴും അവരുടെ മുഖത്ത് നി രാശയോ ദുഃഖമോ നിഴലിച്ചില്ല. ഉറച്ച കാലടിക ളോടെ, വീരന്മാർക്ക് മാത്രം ചേർന്ന മന്ദഹാസ ത്തോടെ മരണത്തിന്റെ കരങ്ങളിലേക്ക് നടന്ന ടുക്കുമ്പോൾ ആ ധീരവിപ്ലവകാരികൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഭാരത് മാതാ കീ ജയ് ബ്രി ട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ! ഭഗത്സിങ്ങിനെ പ്പോലെ ഈ രാജ്യം ഓർമിക്കേണ്ട രക്തസാക്ഷി കളാണ് ഇവർ കേരളത്തിന്റെ വീരപുത്രനായ ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ ഓർമ കളിലൂടെ നമുക്ക് സ്വാതന്ത്ര്യ സമരത്തിൽ ജീവ ധീരദേശാഭിമാനികളെയും അവ ത്യാഗം ചെയ്ത രുടെ ത്യാഗപൂർണമായ രാജ്യസേവനത്തെയും പുതിയ തലമുറയെ ഓർമിപ്പിക്കാം.

Comments (0)
Add Comment