ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഖാതിര്‍ അല്‍ ഖാതിറിന് ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ യാത്രയയപ്പു നല്‍കി

ഉപരാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അംബാസഡര്‍ക്ക് ഉപഹാരം നല്‍കി. ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിലും സൗഹൃദവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിലും അംബാസഡറുടെ സേവനങ്ങള്‍ക്ക് ഉപരാഷ്ട്രപതി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയകാലത്ത് വിവിധ മേഖലകളില്‍ ബന്ധം ഊഷ്മളമാക്കാന്‍ അംബാസഡറുടെ സേവനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിച്ചു.പ്രവര്‍ത്തനകാലയളവില്‍ പൂര്‍ണ പിന്തുണ നല്‍കിയ ഇന്ത്യന്‍ ഭരണകൂടത്തിനും ഉപരാഷ്ട്രപതിക്കും ഖത്തര്‍ അംബാസഡര്‍ നന്ദി അറിയിച്ചു. നേരത്തേ ഇന്തോനേഷ്യയില്‍ അംബാസഡറായിരുന്ന മുഹമ്മദ് ബിന്‍ ഖാതിര്‍ അല്‍ ഖാതിര്‍ 2016ലാണ് ഇന്ത്യയിലെ ഖത്തര്‍ നയതന്ത്ര പ്രതിനിധിയായി സ്ഥാനമേറ്റത്. ആറു വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് അദ്ദേഹം ന്യൂഡല്‍ഹി വിടുന്നത്.

Comments (0)
Add Comment