നവംബര്‍ ഒന്നു മുതല്‍ ഫിഫ ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ദോഹ: നവംബര്‍ ഒന്നു മുതല്‍ ഫിഫ ലോകകപ്പ് ഖത്തര്‍ അവസാനിക്കുന്നതുവരെ ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനുവദിച്ച ഹയ്യ കാര്‍ഡ് കാറ്റഗറി പ്രകാരം അബു സംറ ബോര്‍ഡര്‍ ക്രോസിംഗില്‍ എത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.


അബു സംറ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ പൊതുജനങ്ങളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മന്ത്രാലയം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്:
ആരാധകരും പൗരന്മാരും താമസക്കാരും മറ്റുള്ളവരും ഉള്‍പ്പെടെ രാജ്യത്തേക്കുള്ള സന്ദര്‍ശകരെ സേവിക്കുന്നതിനായി ചെക്ക് പോയിന്റിലെ പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചു.
മണിക്കൂറില്‍ 4,000-ത്തിലധികം ആളുകളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്
ചെക്ക്‌പോസ്റ്റില്‍ നിന്ന് സെന്‍ട്രല്‍ ദോഹയിലെ അല്‍-മെസിലയിലേക്കും അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖലായിലിലെ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയയിലേക്കും സൗകര്യപ്രദവും സൗജന്യവുമായ ഗതാഗതം നല്‍കുന്നു. ആരാധകര്‍ക്ക് അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ തങ്ങളുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയോ അല്ലെങ്കില്‍ അവിടെ നിന്ന് സ്വകാര്യ ടാക്സിയില്‍ പോകുകയും ചെയ്യാം.<യൃ>2022 നവംബര്‍ ഒന്നു മുതല്‍ 2022 ഡിസംബര്‍ 23 വരെ ലോകകപ്പ് ആരാധകരുടെ കര അതിര്‍ത്തി വഴിയുള്ള പ്രവേശനത്തിനായി ഇവിടെ വ്യക്തമാക്കിയിട്ടുള്ള നടപടികളില്‍ ഖത്തറില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട്ട് ഉപയോഗിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
ബോര്‍ഡര്‍ ചെക്ക്‌പോസ്റ്റില്‍ പിന്തുടരേണ്ട പ്രവേശന നടപടിക്രമങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ആദ്യ വിഭാഗം: ഖത്തറി ഐ ഡി കാര്‍ഡ് കൈവശമുള്ള പൗരന്മാര്‍, താമസക്കാര്‍, ജി സി സി പൗരന്മാര്‍ (ഖത്തരി നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍)- അവരുടെ പ്രവേശനം സാധാരണ സാഹചര്യങ്ങളിലേതുപോലെ ആയിരിക്കും. എന്നാല്‍ ഇവരെ കൊണ്ടുപോകുന്ന വാഹനത്തിന് ഖത്തര്‍ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണം, ഹയ്യ കാര്‍ഡ് നിര്‍ബന്ധമല്ല.
രണ്ടാമത്തെ വിഭാഗം: അസാധാരണമായ എന്‍ട്രി പെര്‍മിറ്റുള്ള ആരാധകര്‍- അവര്‍ സ്വന്തം വാഹനങ്ങളുമായി പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരാണ്. അവരുടെ പ്രവേശനത്തിന് ഹയ്യ പ്ലാറ്റ്‌ഫോമിലൂടെയുള്ള വാഹന പ്രവേശന പെര്‍മിറ്റ് ആവശ്യമാണ്. അത് ലഭിക്കുന്നതിന്, ഇനിപ്പറയുന്ന വ്യവസ്ഥകള്‍ ആവശ്യമാണ്: കുറഞ്ഞത് 5 രാത്രികള്‍ (ഡ്രൈവര്‍ക്ക് മാത്രം) ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ച താമസ സൗകര്യം. ഔദ്യോഗിക ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ വാഹന പ്രവേശന പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിക്കുക. അംഗീകാരം ലഭിച്ചാല്‍, വാഹന ഇന്‍ഷുറന്‍സ് ഇലക്ട്രോണിക് രീതിയില്‍ ലഭിക്കുന്നതിനുള്ള ലിങ്കുള്ള ഇമെയില്‍ അയയ്ക്കും. ഇന്‍ഷുറന്‍സ് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്‍ 24 മണിക്കൂറിനുള്ളില്‍ പ്ലാറ്റ്‌ഫോമില്‍ ഫോളോ അപ്പ് ചെയ്ത് 5,000 ഖത്തര്‍ റീഫണ്ട് ചെയ്യാത്ത ഫീസ് അടച്ച് പെര്‍മിറ്റ് നേടണം.<യൃ>വാഹനത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ ഉണ്ടായിരിക്കണം, പരമാവധി ആറ് പേരില്‍ കൂടരുത്. എല്ലാവരും ഹയ്യ കാര്‍ഡ് കൈവശം വയ്ക്കണം. വാഹന പ്രവേശന പെര്‍മിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. ഒന്നിലധികം സന്ദര്‍ശനങ്ങള്‍ക്ക് വേണ്ടിയല്ല അനുവദിക്കുന്നത്.
ടൂര്‍ണമെന്റിനിടെ ചില പ്രദേശങ്ങളിലെയും റോഡുകളിലെയും ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച നിരോധിത മേഖലകളില്‍ വാഹനമോടിക്കരുത്.
മൂന്നാമത്തെ വിഭാഗം: ഏകദിന ആരാധകന്‍- 24 മണിക്കൂറിനുള്ളില്‍ ഒന്നോ അതിലധികമോ മത്സരങ്ങള്‍ കാണാന്‍ അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ വഴി വരുന്നവര്‍ക്ക് ഖത്തറില്‍ മുന്‍കൂര്‍ ഹോട്ടല്‍ റിസര്‍വേഷന്‍ ഇല്ലാതെ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. എന്നിരുന്നാലും, അവരുടെ പ്രവേശനത്തിന് ഇനിപ്പറയുന്ന വ്യവസ്ഥകള്‍ ആവശ്യമാണ്. ഏകദിന ആരാധക വിഭാഗത്തിലെ ഹയ്യ കാര്‍ഡ് കരുതുക. ഖത്തറില്‍ എത്തുന്നതിന് മുമ്പ് ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ അതിര്‍ത്തിയില്‍ ഒരു കാര്‍ പാര്‍ക്കിംഗ് സ്ഥലത്തിന്റെ മുന്‍കൂര്‍ ബുക്കിംഗ്. പ്രവേശന സമയം മുതല്‍ ആദ്യത്തെ 24 മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമാണ്.
രണ്ടാം ദിവസത്തേക്ക് 1,000 ഖത്തര്‍ റിയാല്‍ സേവന ഫീസ് ഈടാക്കും. പ്രവേശനം മുതല്‍ 48 മണിക്കൂറില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ വാഹനം എടുത്തുമാറ്റുകയും മറ്റൊരു 1,000 റിയാല്‍ ടോവിംഗ് ഫീ ഈടാക്കുകയും ചെയ്യും. പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അവരുടെ ഇമെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് വഴി പണമടയ്ക്കല്‍ ഇലക്ട്രോണിക് ആയി നടത്താം.
അബു സംറ ചെക്ക്‌പോസ്റ്റില്‍ നിന്ന് ദോഹ സെന്‍ട്രല്‍ സ്റ്റേഷനിലേക്കോ (അല്‍ മെസ്സില) ഖത്തറി ബസുകളിലോ അല്‍ ഖലായിലിലെ ഫാമിലി ആന്റ് ഫ്രണ്ട്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയയിലേക്കോ യാത്ര ചെയ്യുക.
പാര്‍ക്കിംഗ് റിസര്‍വേഷന്‍ സേവനം 2022 നവംബര്‍ ഒന്നു മുതല്‍ ലഭ്യമാകും. ഹയ്യ കാര്‍ഡ് ഉപയോഗിച്ച് ആക്‌സസ് ചെയ്യാവുന്നതാണ്.
നാലാമത്തെ വിഭാഗം: ബസുകള്‍ വഴിയുള്ള വരവ്- ബസില്‍ വരുന്നവര്‍ക്ക് അവരുടെ പ്രവേശനത്തിന് ഇനിപ്പറയുന്ന വ്യവസ്ഥകള്‍ ആവശ്യമാണ്: എല്ലാ യാത്രക്കാര്‍ക്കും ഹയ്യ കാര്‍ഡ് ഉണ്ടായിരിക്കണം. രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചെക്ക് പോയിന്റിലെ അറൈവല്‍ ലോഞ്ചില്‍ എത്തുക. അതിര്‍ത്തിയില്‍ നിന്ന് ദോഹ സെന്‍ട്രല്‍ സ്റ്റേഷനിലേക്കോ (അല്‍ മെസ്സില) ഖത്തര്‍ ബസുകളിലേയ്‌ക്കോ അല്‍ ഖലായേലിലെ അതിര്‍ത്തിക്ക് പുറത്തുള്ള ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയയിലേക്കോ പോകുക.
അഞ്ചാമത്തെ വിഭാഗം: മാനുഷിക കേസുകള്‍- ഹയ്യ കാര്‍ഡ് കൈവശം വയ്ക്കാത്തവര്‍ക്ക് വിമാനത്താവളങ്ങളിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കക. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ംംം.ാീശ.ഴീ്.ൂമ വഴി പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കുക. അപേക്ഷകള്‍ പരിശോധിച്ച് ആറ് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കും. വ്യവസ്ഥകള്‍ പാലിച്ചാല്‍ പെര്‍മിറ്റ് അപേക്ഷകന് ഇമെയില്‍ വഴി അയയ്ക്കും. പെര്‍മിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
ഫുട്ബോള്‍ ആരാധകര്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനായി വാണിജ്യ ട്രക്കുകള്‍ക്ക് 2022 നവംബര്‍ 15 മുതല്‍ 2022 ഡിസംബര്‍ 22 വരെ രാത്രി 11 മുതല്‍ രാവിലെ ആറു വരെ അബു സംറ ബോര്‍ഡര്‍ ക്രോസിംഗിലൂടെ പ്രവേശനം അനുവദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment