ഫിലിപ്പ് സാള്‍ട്ടിന്റെ(41 പന്തില്‍ 87*) മികവിലാണ് പാക്കിസ്ഥാന് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടന്ന് പരമ്ബരയില്‍ ഒപ്പമെത്തിയത്.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് നായകന് ബാബര്‍ അസമിന്റെ അര്‍ധസെഞ്ചുറി കരുത്തിലാണ് 169 റണ്‍സെടുത്തത്. 87 റണ്‍സുമായി പുറത്താകാതെ നിന്ന നായകന് 31 റണ്‍സെടുത്ത ഇഫ്തീഖര്‍ അഹമ്മദ് മാത്രമാണ് പിന്തുണ നല്‍കിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് സാള്‍ട്ട്-ഹെയ്ല്‍സ് സഖ്യം നല്‍കിയത്. ഇവര്‍ക്ക് പുറമേ ഡേവിഡ് മലനും ബെന്‍ ഡക്കറ്റും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഒക്ടോബര്‍ രണ്ടിന് പരമ്ബരയിലെ ഫൈനല്‍ മത്സരം നടക്കും