നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ പൂര്‍ത്തിയാക്കിയശേഷം രജനികാന്ത് ഐശ്വര്യയുടെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം.രജനി നായകനായി അഭിനയിച്ച ദര്‍ബാര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് ഐശ്വര്യയുടെ ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്. ധനുഷിനെ നായകനാക്കി മൂന്ന് എന്ന ചിത്രം ആണ് ഐശ്വര്യയുടെ ആദ്യ സംവിധാന സംരംഭം. രജനിയുടെ ഇളയ മകളായ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാന്‍ എന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി അഭിനയിച്ചിരുന്നു. ഡോണ്‍ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ സംവിധായകന്‍ സിബി ചക്രവര്‍ത്തിയുടെ സിനിമയിലും രജനികാന്ത് അഭിനയിക്കുന്നുണ്ട്.അതേസമയം ധനുഷും ഐശ്വര്യയും ജീവിതത്തില്‍ വീണ്ടും ഒരുമിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും ഒരുമിക്കാന്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ശ്രമം നടത്തിയത് വിജയം കണ്ടെന്നാണ് സൂചന.