മരത്തില്‍ ഇടിച്ച കാറിലിരുന്ന് കാപ്പി കുടിക്കാന്‍ കഴിയുമോ? മമ്മുക്കക്ക് പറ്റും

മമ്മുക്ക ചായ കുടിക്കുന്നതും ഒരു കാറിന്റെ ഡോര്‍ തുറന്നിട്ടാണ്. പക്ഷെ ചില വ്യത്യാസം ഉണ്ടെന്നു മാത്രം. മമ്മൂട്ടി (Mammootty) നായകനായി എത്തുന്ന റോഷാക്കിന്റെ (Rorschach) പുതിയ പോസ്റ്ററില്‍. മരത്തില്‍ ഇടിച്ചു കയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന നായകനെ കാണാം. ഏറെ കൗതുകമുണര്‍ത്തുന്ന ഈ പോസ്റ്റര്‍ ആരാധകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.’കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്ബനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.’അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, ചമയം- റോണക്‌സ് സേവ്യര്‍, ആന്‍സ് എസ്. ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പി.ആര്‍.ഒ. -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍.

Comments (0)
Add Comment