യുദ്ധം സൃഷ്ടിച്ച കെടുതികള്‍ മറികടക്കാന്‍ ജീവകാരുണ്യ സഹായമായാണ് തുക പ്രഖ്യാപിച്ചത്.അഭയാര്‍ഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഘട്ടങ്ങളില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യു.എ.ഇ അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാശിമി പറഞ്ഞു. യുക്രൈന്‍ പ്രതിസന്ധിയുടെ മാനുഷിക ആഘാതം ലഘൂകരിക്കാന്‍ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായി നേരത്തെയും യു.എ.ഇ സഹായം അനുവദിച്ചിരുന്നു.ഇതിനായി പോളണ്ടിലേക്കും മോള്‍ഡോവയിലേക്കും സഹായവുമായി വിമാനങ്ങള്‍ അയക്കുകയുണ്ടായി. ഐക്യരാഷ്‌ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് മാനുഷിക സഹായമെത്തിക്കുന്നതിന് നേരത്തെ തുടക്കം കുറിച്ചത്.