‘റോഷാക്ക്’ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരത്ത് ഏരീസ് പ്ലെക്സ്, ന്യൂ, തൃശൂര്‍ രാഗം തുടങ്ങിയ തിയറ്ററുകളില്‍ ഇതിനകം ബുക്കിം​ഗ് തുടങ്ങിയിട്ടുണ്ട്. വൈകുന്നേരത്തോടെ കൂടുതല്‍ റിലീസിംഗ് സെന്‍ററുകളില്‍ ടിക്കറ്റുകള്‍ ലഭ്യമായിത്തുടങ്ങും. യുഎഇയിലും ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്ബന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന സിനിമയുടെ നിര്‍മ്മാണം മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്ബനി എന്ന തന്‍റെ പുതിയ ബാനറിലാണ് നിര്‍മ്മാണം. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്. കൊച്ചിയിലും ദുബായിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

Comments (0)
Add Comment