അനുസ്മരണ സമ്മേളനം നടത്തി തിരുവനന്തപുരം

രാഷ്ട്രീയ സാമുദായിക സാമൂഹിക രംഗത്ത് മാതൃകാപരമായതും, ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കരമന എം എം ഇല്യാസ് സാഹിബിനെയും, എ എം ഷാഹുൽഹമീദ് സാഹിബിനെയും അനുസ്മരിച്ചു കൊണ്ടുള്ള സമ്മേളനത്തിൽ,ഇരുവരുടെയും പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് അനുകരണീയമാണെന്ന് കരമന നാട്ടുകൂട്ടം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജുപറയുകയുണ്ടായി,സമ്മേളനത്തോടനുബന്ധിച്ച് ചികിത്സ ധനസഹായത്തിന്റെ വിതരണ ഉദ്ഘാടനം മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രി എം എം ഹസ്സൻ നിർവഹിക്കുകയുണ്ടായി,
അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മന്ന സമ്മേളനത്തിൽ കരമന ജുമാ മസ്ജിദ് ചീഫ് ഇമാം അമീനുദ്ദീൻ മൗലവി,സിപിഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് ജയിൽ കുമാർ,മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബായർ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം എസ് നസീർ, കരമന ജലീൽ, എം എം മൈ‌തീൻ,എസ് നിസാർ, കരമന മാഹിൻകണ്ണ് എന്നിവർ സംസാരിച്ചു.

Comments (0)
Add Comment