അറ്റാക്ക് തന്നെ ലക്ഷ്യം, ബ്രസീല്‍ ആദ്യ അങ്കത്തിന് ഉള്ള ലൈനപ്പ് പ്രഖ്യാപിച്ചു

തീര്‍ത്തും അറ്റാക്കിംഗ് മൈന്‍ഡോടെ ഉള്ള ഒരു ലൈനപ്പ് ആണ് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. അലിസണ്‍ ആണ് ബ്രസീല്‍ വല കാക്കുന്നത്. മാര്‍കിനോസും തിയാഗോ സില്‍വയും ആണ് സെന്റര്‍ ബാക്ക് കൂട്ടുകെട്ട്‌. ഡാനിലോയും സാന്‍ഡ്രോയും ഫുള്‍ബാക്കായി ഇറങ്ങും.കസമെറോയും പക്വേറ്റയും ആണ് മധ്യനിരയില്‍ ഉള്ളത്. അറ്റാക്കില്‍ റയലിന്റെ വിനീഷ്യസ് ഇടതു വിങ്ങിലും ബാഴ്സയുടെ റാഫീഞ്ഞ വലതു വിങ്ങിലും ഇറങ്ങുന്നു. സ്ട്രൈകറായി ഇറങ്ങുന്ന റിച്ചാര്‍ലിസണ് പിറകില്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മറും ഉണ്ട്.സെര്‍ബിയ ടീമില്‍ മിലിങ്കൊവ്വിച് സാവിച്, ടാഡിച്, മിട്രോവിച് തുടങ്ങി യൂറോപ്യന്‍ ഫുട്ബോളിലെ വലിറ്റ താരങ്ങള്‍ ഉണ്ട്.

Comments (0)
Add Comment