ആവേശമായി മോഹന്‍ലാലിന്റെ ലോക കപ്പ് ഗാനം

മോഹന്‍ലാല്‍ പാടി അഭിനയിച്ച നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ മലപ്പുറത്തിന്റെ ഫുട്ബാള്‍ ചരിത്രമാണ് പറയുന്നത്. മലപ്പുറത്തുകാരുടെ ഫുട്ബാള്‍ പ്രേമത്തിന് നല്‍കുന്ന ആദരമാണ് ഗാനം എന്ന് ലോക കപ്പിന്റെ വേദിയായ ദോഹയില്‍ ആല്‍ബം പ്രകാശനം ചെയ്ത് മോഹന്‍ലാല്‍ പറഞ്ഞു.സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്ബോള്‍ എന്ന മോഹന്‍ ലാലിന്റെ സംഭാഷണത്തോടെയാണ് ആല്‍ബം അവസാനിക്കുന്നത്. മലയാളത്തിലെ ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സബ് ടൈറ്റിലുകളും ഉണ്ട്. സംവിധാന അരങ്ങേറ്റമായ ബറോസിന്റെ ടൈറ്റില്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററായിരുന്നു വീഡിയോ സോങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററില്‍ ആവേശത്തോടെ കാല്‍പ്പന്ത് കളിക്കുന്ന മോഹന്‍ലാലിനെ കാണാം.മോഹന്‍ലാല്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനം ഒരുക്കിയത് സംവിധായകന്‍ ടി. കെ .രാജീവ് കുമാര്‍ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നല്‍കുന്നു.

Comments (0)
Add Comment