ഇഞ്ച്വറി ടൈം വിന്നര്‍, ഒഡീഷ ഈ സീസണില്‍ വേറെ ലെവല്‍

അവര്‍ ഇന്ന് ഒരു തകര്‍പ്പന്‍ വിജയം കൂടെ നേടിയിരിക്കുകയാണ്.ഒഡീഷയില്‍ ഇന്ന് നടന്ന ഒരു ത്രില്ലറിന് ഒടുവില്‍ 3-2ന്റെ വിജയമാണ് ഒഡീഷ ചെന്നൈയിന് എതിരെ നേടിയത്. അതും ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തില്‍.ഇന്ന് 31ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോള്‍ ഒഡീഷയെ മുന്നില്‍ എത്തിച്ചു. ഈ ലീഡ് ഒഡീഷ ആദ്യ പകുതിയില്‍ നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ഡിയേഗോ മൊറീസിയോ ഒരു പെനാള്‍ട്ടിയിലൂടെ ഒഡീഷയുടെ ലീഡ് ഇരട്ടിയാക്കി.ഇവിടെ നിന്ന് ചെന്നൈയിന്‍ തിരിച്ചടിച്ചു. 60ആം മിനുട്ടില്‍ എല്‍ ഹയാതിയുടെ ഫിനിഷ് അവരെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോര്‍ 2-1. പിന്നെ സമനില ഗോളിനായുള്ള ശ്രമം. അവസാനം ഇഞ്ച്വറി ടൈമില്‍ ഒരു പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച്‌ ഹയാതി തന്നെ സമനില ഗോളും നേടി.സമനിലയില്‍ തൃപ്തിപ്പെടാന്‍ ഒഡീഷ ഒരുക്കമായിരുന്നില്ല. അവര്‍ പൊരുതി 96ആം മിനുട്ടില്‍ നന്ദകുമാറിലൂടെ വിജയ ഗോള്‍ നേടി.7 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഒഡീഷ ലീഗില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ചെന്നൈയിന്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Comments (0)
Add Comment