ദോഹ: അടുത്ത നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കളിയുടെ റണ്‍വേയിലേക്ക് ലോകത്തിന്റെ താരകുമാരന്മാര്‍ പറന്നിറങ്ങും.ഞായറാഴ്ച മൊറോക്കോ എത്തുന്നതോടെ കളിസംഘങ്ങളുടെ ഒഴുക്കിന് തുടക്കമാകും. പിറ്റേന്ന് തുനീഷ്യ, ഇറാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകളും ദോഹയിലെത്തും.ഈ മാസം പത്തിന് യു.എസ്.എ ടീമാണ് ഖത്തറില്‍ ആദ്യമെത്തിയത്. അതിനുമുമ്ബ് ജപ്പാന്റെയും അര്‍ജന്റീനയുടെയും കോച്ചിങ് സ്റ്റാഫിലെ ചിലര്‍ ദോഹയിലെത്തിയിരുന്നു. അര്‍ജന്റീനയുടെ സൂപ്പര്‍ കോച്ച് ലയണല്‍ സ്കലോണി അടക്കമുള്ളവരാണ് ആദ്യസംഘത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കിരീട പ്രതീക്ഷയുമായി ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ് ടീമുകള്‍ വിമാനമിറങ്ങും. ഡെന്മാര്‍ക്ക്, എക്വഡോര്‍ ടീമുകളും 15നാണ് ഖത്തറിലെത്തുന്നത്. ഖത്തറിലെ ആരാധകക്കൂട്ടം ആവേശപൂര്‍വം കാത്തിരിക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി ബുധനാഴ്ച ഖത്തറിന്റെ മണ്ണില്‍ കാലുകുത്തും. 16ന് യു.എ.ഇയില്‍ സന്നാഹ മത്സരം കളിച്ചശേഷമാണ് മെസ്സിയും കൂട്ടുകാരും ദോഹയിലെത്തുക.ഖത്തര്‍ സര്‍വകലാശാല കാമ്ബസ് ഹോസ്റ്റലിലാണ് ടീമിന് താമസ-പരിശീലന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അര്‍ജന്റീനക്കൊപ്പം നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സും ബുധനാഴ്ചയാണെത്തുക. കിലിയന്‍ എംബാപ്പെയും കരീം ബെന്‍സേയുമടങ്ങുന്ന ഫ്രഞ്ച് സംഘത്തിന് ഖത്തറില്‍ ആരാധകരേറെയുണ്ട്. സാദിയോ മാനെയുടെ നേതൃത്വത്തില്‍ സെനഗലും ഗാരെത് ബെയ്ല്‍ നയിക്കുന്ന വെയ്ല്‍സുമാണ് ബുധനാഴ്ച ഖത്തറിലെത്തുന്ന മറ്റുടീമുകള്‍.ആതിഥേയരുടെ അയല്‍ക്കാരായ സൗദി അറേബ്യയാണ് വ്യാഴാഴ്ച ദോഹയിലിറങ്ങുന്ന ആദ്യസംഘം. കപ്പില്‍ കണ്ണുനട്ട് യൂറോപ്യന്‍ കരുത്തരായ ജര്‍മനിയും ഗ്രൂപ് ഘട്ടത്തില്‍ അര്‍ജന്റീനയുടെ എതിരാളികളായ പോളണ്ട്, മെക്സികോ ടീമുകളും വ്യാഴാഴ്ചയെത്തും. കനഡയും 17നാണ് ദോഹയിലെത്തുന്നത്.മുന്‍ ചാമ്ബ്യന്മാരായ സ്‍പെയിനാണ് വെള്ളിയാഴ്ച ലോകകപ്പിനായി പറന്നിറങ്ങുന്ന പ്രധാന ടീമുകളിലൊന്ന്. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കുപുറമെ യൂറോപ്പില്‍നിന്ന് ബെല്‍ജിയവും അന്നെത്തും. ആഫ്രിക്കന്‍ കരുത്തരായ ഘാനയും ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാനും കോസ്റ്ററീക്കയുമാണ് 18ന് ഖത്തറിലെത്തുന്ന മറ്റു ടീമുകള്‍.നെയ്മറുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ബ്രസീലിന്റെ മഞ്ഞപ്പട ഖത്തറിന്റെ മണ്ണിലിറങ്ങുന്നത് വിശ്വമേളക്ക് കിക്കോഫ് വിസില്‍ മുഴങ്ങുന്നതിന്റെ തലേദിവസമാണ്. 20ന് തുടങ്ങുന്ന ലോകകപ്പിനായി 19ന് ദോഹയിലെത്തുന്ന ബ്രസീലിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യിക്കുന്ന പോര്‍ചുഗലിന്റെ പറങ്കിപ്പടയും അന്നുതന്നെ ഹമദ് എയര്‍പോര്‍ട്ടിലിറങ്ങും. ഡീഗോ ഫോര്‍ലാനും എഡിന്‍സണ്‍ കവാനിയും അണിനിരക്കുന്ന ഉറുഗ്വായും ആഫ്രിക്കന്‍ പ്രതീക്ഷയായ കാമറൂണും അന്നെത്തും. സെര്‍ബിയയും 19നാണ് ലോകകപ്പിനായി ഖത്തറിലിറങ്ങുന്നത്