ഒരൊറ്റ ഹെഡറില്‍ ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മിച്ചല്‍ ഡ്യൂക് നേടിയ ഏക ഗോളിന്റെ ബലത്തില്‍ 1-0 എന്ന സ്കോറിനാണ് ഓസ്ട്രേലിയ വിജയിച്ചത്.മത്സരം നന്നായി ആരംഭിച്ചത് ഓസ്ട്രേലിയ തന്നെ ആയിരുന്നു. 23ആം മിനുട്ടില്‍ ഡ്യൂക് ആണ് ഓസ്ട്രേലിയയുടെ വിജയ ഗോളായി മാറിയ ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് വന്ന ഡിഫ്ലക്റ്റഡ് ക്രോസ് ഒരു ഫ്ലിക്ക് ഹെഡറിലൂടെ ഡൂക് വലയില്‍ എത്തിക്കുക ആയിരുന്നു.41ആം മിനുട്ടില്‍ ഡ്രാഗറിന് ഒരു അവസരം കിട്ടി എങ്കിലും ടുണീഷ്യക്ക് സമനില നല്‍കാന്‍ അദ്ദേഹത്തിന് ആയില്ല. ആദ്യ പകുതിയുടെ അവസാന മ്സ്കാനിയും ഒരു അവസരം പാഴാക്കി.രണ്ടാം പകുതിയില്‍ കൂടുതല്‍ അറ്റാക്കിലേക്ക് ടുണീഷ്യ തിരിഞ്ഞു. പക്ഷെ ഓസ്ട്രേലിയ ഡിഫന്‍സും ഗോള്‍കീപ്പര്‍ റയാനും ടുണീഷ്യക്ക് തടസ്സമായി നിന്നു.രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടുണീഷ്യക്ക് 1 പോയിന്റും ഓസ്ട്രേലിയക്ക് 3 പോയിന്റും ആണുള്ളത്.

Comments (0)
Add Comment