കേരളീയം പുരസ്ക്കാരം പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സ്വീകരിച്ചു

തിരു: കേരളത്തിലെ 8 സാംസ്ക്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി കേരളപ്പിറവിയോടനുബന്ധിച്ചു ഏർപ്പെടുത്തിയ
കേരളീയം 2022 – പുരസ്ക്കാരം ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജു വിൽ നിന്നും എൻ.ആർ.ഐ. കൗൺസിൽ ചെയർമാനും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ പത്രാധിപരുമായ പ്രവാസി ബന്‌ധൂ ഡോ: എസ്. അഹമ്മദ് സ്വീകരിച്ചു.


പ്രവാസ ലോകത്തും മടങ്ങിയെത്തിയതിനു ശേഷവും പ്രവാസികളുടെ ഉന്നമനത്തിന് തീവ്രമായി യത്നിച്ചു സംഘടിത ദിശാബോധം
പകർന്നു ലഷ്യം സാധ്യത മാക്കാൻ നടത്തിയ മഹത്തായ സേവനങ്ങളെ അംഗീകരിച്ചുക്കൊണ്ടാണ് കേരളീയം പുരസ്ക്കാരത്തിന് അർഹത നേടിയത്.
ജേബി മേത്തർ എം.പി.
പൊന്നാട ചാർത്തി.

പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പ്രശംസ പത്രം ഡോ: എസ്. അഹമ്മദിന് സമർപ്പിച്ചു സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപെഴ്സൺ ജയാ ഡാളി , അഡ്വ. ജലീൽ മുഹമ്മദ്, വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ, കേരള സാംസ്ക്കാരിക പരിഷത്ത് ജില്ലാ പ്രസിഡണ്ട് പൂവച്ചൽ സുധീർ, ചെയർ : പേഴ്സൺ സിത്താര ഉള്ളത്ത്, പൂവച്ചൽ നാസർ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി എൻ എം ലത്തീഫ് സ്വാഗതവും ഷിഹാബ്ദീൻ നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികൾ നടന്നു.

Comments (0)
Add Comment