ഖത്തര്‍ ലോകകപ്പിന് ഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്റര്‍ ഉത്ഘാടനം ചെയ്തു

നാളെ വൈകുന്നേരം 7:30ന് അല്‍ഖോര്‍ അല്‍ബെയ്ത്ത് സ്റ്റേഡിയം ഉത്ഘാടന മത്സരത്തിനായിമിഴിതുറക്കും.ആതിഥേയരാജ്യമായ ഖത്തറും ഇക്ക്വഡോറും തമ്മിലാണ് ആദ്യമത്സരം.29 ദിനങ്ങളിലായി 32ടീമുകള്‍ 64മത്സരങ്ങളിലൂടെ ഖത്തറിലെ 8 സ്റ്റേഡിയങ്ങള്‍ കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തില്‍ ആരാധകരുടെ ആരാവങ്ങള്‍ക്കും ഇതിഹാസതാ രങ്ങളുടെ പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. കാല്‍പന്തു പൂരത്തിന്റെ വാര്‍ത്തകള്‍ തത്സമയം ലോകത്തെ അറിയിക്കുവാന്‍ പ്രാദേശിക സംഘാടകസമിതിയായ
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്റര്‍ ഔദ്യോഗീകമായി തുറന്നു. മുശൈരിബ് ഡൗണ്‍ ടൗണിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള മീഡിയ സെന്റര്‍ തുറന്നിരിക്കുന്നത്. ലോകകപ്പ് സമയത്ത് 24 മണിക്കൂര്‍ സേവനമാണ് മീഡിയ സെന്റര്‍ വാഗ്ദാനം ചെയ്യുന്നത്.
പ്രസ് കോണ്‍ഫറന്‍സ് റൂം, സ്റ്റുഡിയോകള്‍, ഹോട്ട് ഡെസ്‌ക്കുകള്‍, ഐടി സപ്പോര്‍ട്ട് , ഫോട്ടോഗ്രാഫര്‍ സേവനങ്ങള്‍, മീഡിയ ലോഞ്ച്, റസ്റ്റോറന്റ് എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍മാര്‍, പ്രക്ഷേപകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവര്‍ക്ക് തടസ്സമില്ലാതെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് ഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്റര്‍.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ലോകമെമ്ബാടുമുള്ള മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്മ അല്‍ നുഐമി പറഞ്ഞു.

Comments (0)
Add Comment