നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

ചെന്നൈ: രംഭയുടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തില്‍ കാര്‍ തകര്‍ന്നു. വാഹനാപകടത്തിന്‍റെ വാര്‍ത്ത രാംഭതന്നെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാറിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. വിവാഹശേഷം കാനഡയിലാണ് നടിയും കുടുംബവും.അപകടത്തിന്‍റെ ദുഃഖവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഭ തന്‍റെ പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ “കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളും നാനിമാരും എന്നോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങള്‍ക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്‍റെ കുഞ്ഞുമകള്‍ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ”.കാറിന്‍റെ ഫോട്ടോകള്‍ പങ്കുവെക്കുന്നതിനൊപ്പം ആശുപത്രി മുറിയില്‍ നിന്നുള്ള മകളുടെ ഫോട്ടോയും രംഭ പങ്കുവച്ചിട്ടുണ്ട്. രംഭയുടെ മകള്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്നത് കാണാം. രംഭയുടെ പോസ്റ്റിന് ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മകള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് സോഷ്യല്‍മീഡിയ ആശംസിക്കുന്നു.

Comments (0)
Add Comment