മുൻ ചാമ്പ്യന്മാരും യൂറോപ്യൻ വമ്പന്മാരായ ജർമനിയെ തോൽപ്പിച്ച് ജപ്പാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമനിയെ അട്ടിമറിച്ചത്. പകരക്കാരായി എത്തിയ റിറ്റ്സു ഡോൻ, ടക്കുമാ അസാനോ എന്നിവരാണ് ജപ്പാനായി വിജയ ഗോൾ നേടിയത്. ആദ്യ പകുതിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ജപ്പാന്റെ വിജയത്തിലേക്കുള്ള തേരോട്ടം. ഇൽക്യെ ഗോൺഡോഗനാണ് ജർമനിക്കായി ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയോട് ഇതെ സ്കോർ ലൈനിലാണ് അർജന്റീന തോറ്റത്.