മെസ്സിയും സംഘവും ലോകകപ്പിന്‍െറ മണ്ണു തൊട്ടു

ബുധനാഴ്ച രാത്രിയില്‍ യു.എ.ഇക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തോടെ ആത്മവിശ്വാസം നിറച്ച്‌ അര്‍ജന്‍റീന പട, നായകന്‍ ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇന്ത്യ ബാന്‍ഡ് വാദ്യങ്ങളും ആരാധകരുടെ ആവേശവുമായി രാവുണര്‍ന്ന് കാത്തിരുന്നപ്പോള്‍ വന്‍ വരവേല്‍പ്പായിരുന്നു സൂപ്പര്‍ താരത്തിന് ഖത്തറിലെ ആരാധകര്‍ ഒരുക്കിയത്. രണ്ടരയോടെ ദോഹയില്‍ വിമാനമിറങ്ങിയ മെസ്സിയും സംഘവും ടീം ബസില്‍ നേരെ ബേസ് ക്യാമ്ബായ ഖത്തര്‍ യൂണിവേഴ്സിറ്റി ക്യാമ്ബസിലെത്തി.

അര്‍ജന്‍റീന ഫാന്‍ ഖത്തറിന്‍െറ നേതൃത്വത്തില്‍ മലയാളികളും അര്‍ജന്‍റീനക്കാരും വിവിധ രാജ്യക്കാരുമായ 500ഓളം ആരാധകരും യൂണിവേഴ്സിറ്റ്ക്ക് പറുത്ത് തമ്ബടിച്ച്‌ ആഘോഷമാക്കി. കോച്ച്‌ ലയണല്‍ സ്കലോണി, മറ്റു കോച്ചിങ് സ്റ്റാഫ്, ടീം അംഗങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും, ഒരുനോക്കു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുമായിരുന്നു അര്‍രാത്രി മുതല്‍ മണിക്കൂറുകളോളം ആരാധകര്‍ കാത്തു നിന്നത്.

ബുധനാഴ്ച രാത്രിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ്, സെനഗാള്‍, വെയ്ല്‍സ് ടീമുകളും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു. അയല്‍ക്കാരായ സൗദി അറേബ്യ, മുന്‍ ചാമ്ബ്യന്മാരായ ജര്‍മനി, കാനഡ, പോളണ്ട്, മെക്സികോ ടീമുകള്‍ വ്യാഴാഴ്ച ദോഹയിലെത്തും.

Comments (0)
Add Comment