റിയാദ മെഡിക്കല്‍ സെന്ററില്‍ ശിശുരോഗ വിഭാഗം വിപുലീകരിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്ററില്‍ ശിശുരോഗ വിഭാഗം വിപുലീകരിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കം ഇരുപത് വര്‍ഷത്തെ സേവന പരിചയമുള്ള ഡോ. ഹബീബ് അബ്ദുര്‍റഹ്‌മാന്‍ കൂടി ജോയിന്റ് ചെയ്തതോടെയാണ് ശിശുരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചത്. ഇനിമുതല്‍ വെള്ളിയാഴ്ചയടക്കം രാത്രി 11 മണി വരെ ശിശുരോഗ വിഭാഗം തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റായ ഡോ. ജോര്‍ജീന്‍ ആന്‍ ജോസഫിന്റെ സേവനം തുടര്‍ന്നും ലഭ്യമാണ്. സി റിങ് റോഡില്‍ ഹോളി ഡേ വില്ല സിഗ്നലിനു സമീപമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ചയടക്കം രാവിലെ ഏഴ് മുതല്‍ രാത്രി പന്ത്രണ്ട് വരേക്കും തുറന്ന് പ്രവര്‍ത്തിക്കുന്നു. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

Comments (0)
Add Comment