നടന്‍ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു.സിനിമയില്‍ നിന്നു മാത്രമല്ല താന്‍ നിറഞ്ഞു നിന്ന് വെള്ളിവെളിച്ചത്തില്‍ നിന്ന് പൂര്‍ണമായി ശാലിനി മാറിനിന്നു. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിയിരിക്കുകയാണ് ശാലിനി.ശാലിനി അജിത് കുമാര്‍ എന്ന പേരിലാണ് താരം ഇന്‍സ്റ്റജഗ്രാം അക്കൗണ്ട് ആരംഭിച്ചത്. അജിത്തിനൊപ്പമുള്ള ചിത്രമാണ് ശാലിനി ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഏഴു ദിവസം മുന്‍പായിരുന്നു ആദ്യത്തെ പോസ്റ്റ്. ശാലിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ളതായിരുന്നു ചിത്രം. ഇന്നലെ ലണ്ടനില്‍ നിന്നുള്ള മറ്റൊരു ചിത്രം കൂടി താരം പങ്കുവച്ചിട്ടുണ്ട്. ലണ്ടനിലെ തെരുവില്‍ ശാലിനിയെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന അജിത്തിനെയാണ് ചിത്രത്തില്‍ കാണുന്നത്.അജിത്തും ശാലിനിനിയും ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ശാലിനിയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലായി നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ടായിരുന്നു. യഥാര്‍ഥ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ശ്യാമിലിയാണ് ശാലിനിയുടെ ഇന്‍സ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. അക്കൗണ്ടില്‍ ഇതുവരെ ഒരുലക്ഷത്തില്‍ അധികം ഫോളോവേഴ്സാണ് ഉള്ളത്.