ശ്രീലങ്കയിലെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി ചൈന 10.6 ദശലക്ഷം ലിറ്റര്‍ ഡീസല്‍ നല്‍കും

തുടര്‍ന്ന് ഡീസലുമായി ചൈനീസ് എണ്ണ ടാങ്കര്‍ ശ്രീലങ്കന്‍ തീരത്തെത്തി. 2,32,749 കര്‍ഷകര്‍ക്ക് 3,42,266 ഹെക്ടര്‍ നെല്‍വയലുകളിലെ വിളവെടുപ്പിനും, 40 അടിക്ക് താഴെ നീളമുള്ള 3,796 മത്സ്യബന്ധ ബോട്ടുകള്‍ക്കുമായാണ് സഹായം.

ഇത് സംബന്ധിച്ച കൈമാറ്റ സര്‍ട്ടിഫിക്കറ്റില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

ഡീസല്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ഹെക്ടര്‍ കൃഷിഭൂമിക്ക് 20 ലിറ്റര്‍, ഒരു ബോട്ടിന് 1,000 ലിറ്റര്‍ എന്ന അനുപാതത്തിലാണ് ഡീസല്‍ നല്‍കുന്നതെന് ശ്രീലങ്കയിലെ ചൈനീസ് എംബസി അറിയിച്ചു. ശ്രീലങ്കയിലെ കടല്‍ വെള്ളരി ഫാമുകളില്‍ ചൈന നിക്ഷേപം നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനിടെയാണ് സൗജന്യ ഡീസല്‍ വിതരണം.

കടല്‍ വെള്ളരി ശ്രീലങ്കയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ ചൈന പദ്ധതിയിടുന്നു. ചൈനയുടെ പദ്ധതികള്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെയും ആവാസവ്യവസ്ഥയേയും ബാധിക്കുമെന്ന് കാട്ടി ഒരു വിഭാഗം കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ആഴം കുറഞ്ഞ തീരമേഖലകളില്‍ വേലിക്കെട്ടിയാണ് കടല്‍ വെള്ളരി ഫാമുകള്‍ ഒരുക്കുന്നത്.

എന്നാല്‍ ഈ വേലികള്‍ മത്സ്യങ്ങളെയും മറ്റ് സമുദ്ര ജീവികളെയും തടയുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഫാമുകളുടെ എണ്ണം കൂടുന്നത് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

കടല്‍ വെള്ളരി

 വെള്ളരി പോലെ സിലിണ്ടര്‍ ആകൃതിയില്‍ കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ചെറുജീവി

 പരമ്ബരാഗത ചൈനീസ് ചികിത്സയില്‍ കടല്‍ വെള്ളരിക്ക് നിരവധി സാദ്ധ്യത

 കടല്‍ വെള്ളരി ആയുസ് കൂട്ടുമെന്ന് ചൈനീസ് വൈദ്യശാസ്ത്രത്തില്‍ പരാമര്‍ശം

 കടല്‍ വെള്ളരി കൊണ്ടുള്ള വിഭവങ്ങളും ചൈനയില്‍ ജനപ്രിയം
 അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കടല്‍ വെള്ളരിക്ക് വളരെ ഡിമാന്‍ഡ്

Comments (0)
Add Comment