ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് നായിക. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്ബുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍ ആസ്വദിച്ചുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്ബുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.ജയറാം നായകനായ ‘സീതാകല്യാണം’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ’36 വയതിലെ’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു വിന്‍റെ റീമേക്കായിരുന്നു ഇത്.
കാതലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിറപുഞ്ചിരിയോടെ മമ്മൂക്കയും ജ്യോതികയും വീടിന്‍്റെ ഉമ്മറത്ത് ഇരിക്കുന്ന രീതിയിലുള്ള പോസ്റ്റര്‍ ചിത്രം മനോഹരമായ ഒരു പ്രണയത്തിന്‍്റെ കഥയാകും എന്ന സൂചന നല്‍കുന്നു.
അടുത്തിടെ കാതലിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ അതിഥിയായി ജ്യോതികയുടെ ഭര്‍ത്താവും പ്രമുഖ തമിഴ് താരവുമായ സൂര്യ എത്തിയിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള സൂര്യയ്ക്ക് അടിപൊളി ബിരിയാണി വിരുന്ന് ഒരുക്കിയാണ് മമ്മൂട്ടി സ്വീകരിച്ചത്.
കാതല്‍ ലോക്കെഷിനിലെത്തിയ സൂര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.