2500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടും മെസ്സിക്ക് പണം നല്‍കുമെന്ന് കരുതുന്നത് മണ്ടത്തരം – ബൈജു രവീന്ദ്രന്‍

കേരളത്തിലെ ജീവനക്കാരെയടക്കം ബാധിച്ച കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചതാണ് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുന്നത്.ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട കമ്ബനി മെസ്സിയെപ്പോലെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യതാരത്തിന് വേണ്ടി ഒരുപാട് സമയവും പണവും ചെലവഴിക്കുന്നതിനെതിരെ പലരും രംഗത്തുവരികയായിരുന്നു. എന്നാല്‍, എല്ലാത്തിനും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍. അത്രയും തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ, മെസ്സിക്ക് പണം നല്‍കുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.”മെസ്സിയുമായുള്ള കരാര്‍ ഒരു സാധാരണ സ്പോണ്‍സര്‍ഷിപ്പ് ഇടപാടല്ല. മറിച്ച്‌ സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പങ്കാളിത്തമാണ്. ആറ് മാസങ്ങള്‍ക്ക് മുമ്ബ് ഞങ്ങള്‍ ഒപ്പുവെച്ചതാണിത്. അത്രയും തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ, ബ്രാന്‍ഡ് അംബാസിഡറായതിന് മെസ്സിക്ക് ഞങ്ങള്‍ ധാരാളം പണം നല്‍കുമെന്ന് ആളുകള്‍ ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്” – ബൈജു രവീന്ദ്രന്‍ പറഞ്ഞു.കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബൈജൂസ് 70 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ഞങ്ങള്‍ ഏകദേശം 70 ശതമാനം വളര്‍ച്ച നേടി, ചില കാരണങ്ങളാല്‍ അത് സാമ്ബത്തിക രംഗത്ത് ദൃശ്യമല്ല. വരുമാനത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയോടെ ഏറ്റവും മികച്ച ആറ് മാസങ്ങള്‍ നമ്മള്‍ പൂര്‍ത്തിയാക്കി. -ബൈജു രവീന്ദ്രന്‍ അറിയിച്ചു..”ഹ്രസ്വകാല ഒപ്റ്റിക്‌സിന് സ്കോപ്പില്ല. ഇത്രയും വേഗത്തില്‍ വളര്‍ച്ച സ്വന്തമാക്കിയപ്പോള്‍ മറ്റേത് കമ്ബനികളെയും പോലെ, ഞങ്ങളും ഒരുപാട് പിഴവുകള്‍ വരുത്തി, അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഇത്രയും വലിയ സ്വാധീനം ചെലുത്താന്‍ അവസരം ലഭിച്ചിരിക്കുമ്ബോള്‍, അലംബാവം കാണിക്കുന്നത് കുറ്റകരമാണ്, ” -അദ്ദേഹം പറഞ്ഞു.”ഞങ്ങള്‍ക്ക് 20 വര്‍ഷം കൂടി തരൂ, പണമടച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങളില്‍ നിന്ന് സൗജന്യമായി പഠിക്കും. നിങ്ങളിത് കുറിച്ചുവെച്ചോളൂ. ഞാന്‍ ഓഹരിയുടമ മാത്രമല്ല കമ്ബനിയിലെ ഏറ്റവും വലിയ നിക്ഷേപകന്‍ കൂടിയാണ്,” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment