‘സ്ഫടികം’ എന്ന തന്റെ ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് ഒദ്യോഗികമായി മോഹന്‍ലാല്‍ അറിയിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ സ്ഫടികവും ആടു തോമയും വീണ്ടും നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. എസ്‌ഐ കുറ്റിക്കാടനും തൊരപ്പന്‍ ബാസ്റ്റിനും 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചിരിക്കുകയാണ്. സ്ഫടികം അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രസ്സ് മീറ്റിലാണ് ഈ സംഗമം.സ്ഫടികത്തില്‍ ആടുതോമയുടെ പ്രധാന ശത്രുവായ എസ്‌ഐ കുറ്റിക്കാടനായി വേഷമിട്ട സ്ഫടികം ജോര്‍ജ്ജും ആടുതോമയെ കൊല്ലാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ തൊരപ്പന്‍ ബാസ്റ്റിനായി വേഷമിട്ട പി.എന്‍.സണ്ണിയും അതേ വേഷത്തിലാണ് സ്ഫടികം പ്രസ്സ് മീറ്റില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുവരും സ്ഫടികം എന്ന സിനിമയുടെ ഭാഗമായത് എങ്ങനെയാണെന്ന് സംവിധായകന്‍ ഭദ്രന്‍ പ്രസ്സ് മീറ്റില്‍ പറഞ്ഞു. ഒപ്പം, ചിത്രത്തിലെ തന്റെ ഡയലോഗ് വീണ്ടും ഓര്‍ത്തെടുത്ത് സ്ഫടികം ജോര്‍ജ്ജ് അവതരിപ്പിച്ചു.2023 ഫെബ്രുവരി 9-ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ സ്ഫടികം റിലീസ് ചെയ്യും. ഡോള്‍ബി 4k അറ്റ്‌മോസില്‍ കൂടുതല്‍ മികവോടെയാണ് ചിത്രം റി -റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. “എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്ബാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്.’അപ്പോള്‍ എങ്ങനാ. ഉറപ്പിക്കാവോ?.’ ” എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.