അജിത്തിനൊപ്പം ‘ ബാങ്ക് മോഷ്ടിക്കാന്‍’ മഞ്ജു വാരിയര്‍; ചിത്രങ്ങളുമായി താരം

ചിത്രത്തില്‍ മഞ്ജുവാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരന്‍’ ആയിരുന്നു.നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്‌. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.ബാങ്ക് മോഷണം മാത്രമല്ല സിനിമയുടെ പ്രമേയം. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണെന്ന് സംവിധായകന്‍ വിനോദ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അജിത്ത് ഇരട്ടവേഷത്തിലാണെന്ന റിപ്പോര്‍ട്ടും സംവിധായകന്‍ നിഷേധിച്ചു. അജിത്, മഞ്ജു വാരിയര്‍, ആമിര്‍, പവനി റെഡ്ഡി, സിബി ഭാവന എന്നിവരാണ് മോഷ്ടാക്കള്‍. ഈ ടീമിനെ പിടിക്കാന്‍ തുനിഞ്ഞിറങ്ങുന്ന പൊലീസ് ആയി സമുദ്രക്കനി എത്തുന്നു.ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്ബരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാന്‍. ആക്ഷന്‍ സുപ്രീം സുന്ദര്‍.

Comments (0)
Add Comment