അടയാളപ്പെടുത്തുക കാലമേ ,ഇത് ഘടികാരം നിലക്കുന്ന സമയം

ഫുട്ബോള്‍ ദൈവങ്ങള്‍ എഴുതിയ മത്സരവധി അനുകൂലമായത് മെസ്സിയുടെ അര്‍ജന്‍ട്ടീനക്ക് ഒപ്പം ആയിരുന്നു.എക്സ്ട്രാ ടൈമില്‍ ഇരു ടീമുകളും മൂന്നു ഗോളോടെ കളി തീര്‍ത്തപ്പോള്‍ പെനാല്‍ട്ടി ഷൂട്ട്‌ഔട്ടിലെക്ക് പോവുകയായിരുന്നു കളി.എടുത്ത ആദ്യത്തെ നാല് ഷൂട്ടിലും അര്‍ജന്‍റ്റീന ഗോള്‍ നേടിയപ്പോള്‍ കോമനും ഷുമേനിയും അവസരങ്ങള്‍ തുലച്ചത് ഫ്രാന്‍സിന് തിരിച്ചടിയായി.അര്‍ജന്‍റ്റീനക്ക് വേണ്ടി രണ്ടു തവണ ഗോള്‍ നേടി മെസ്സിയും ഒരു ഗോളോടെ ഏഞ്ചല്‍ ഡി മരിയയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ചരിത്രത്തില്‍ അര്‍ജന്‍റ്റീനയുടെ ഇത് മൂന്നാമത്തെ ലോകക്കപ്പ് ആണ്.ലോകക്കപ്പ് നിലനിര്‍ത്തുക എന്ന ഫ്രാന്‍സിന്‍റെ മോഹത്തിനു വിലങ്ങായി അര്‍ജന്‍റ്റീന. തോല്‍വിയിലും ഖത്തറില്‍ നിന്ന് എംബാപ്പെക്ക് തല ഉയര്‍ത്തി തന്നെ മടങ്ങാം .സമ്മര്‍ദം ഫ്രാന്‍സിനെ വരിഞ്ഞു ചുറ്റുമ്ബോള്‍ ഗ്രീസ്മാനും,ജിറൂഡിനും താളം തെറ്റിയപ്പോള്‍ എംബാപ്പേ മാത്രമായിരുന്നു ഫ്രാന്‍സിന് വേണ്ടി കളിച്ചത്.

Comments (0)
Add Comment