അറബി ഭാഷാദിനാചരണവും, അലുംനി ഗ്രാൻഡ് മീറ്റും

കൊല്ലം: കൊല്ലം മുസ്‌ലിം അസോസിയേഷൻ അറബിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണവും അലുംനി മീറ്റും, ഗുരുശ്രേഷ്ഠ ആദരവും സംഘടിപ്പിച്ചു..

ഹാഫിള് ഇർഷാദ് മന്നാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം എം.എ.കെ പ്രസിഡന്റ് എ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
കേരള യൂണിവേഴ്സിറ്റി മുൻ എച്ച്.ഒ.ഡി ഡോ: നിസാറുദ്ധീൻ ഭാഷാദിന സന്ദേശം നൽകി.
മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ: നസീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
എം.എ സമദ് സാർ, എം.എ.കെ ജനറൽ സെക്രട്ടറി ഡോ: എം.അബ്ദുൽ സലാം, മെഡിസിറ്റി സെക്രട്ടറി എ. അബ്ദുൽ സലാം,കായിക്കര നിസാമുദ്ദീൻ, പ്രിൻസിപ്പൽ ഡോ: ബഷീർ, അൽ ഫിത്റ മാനേജർ ഡോ: കെ.കെ ഷാജഹാൻ, നാസറുദ്ദീൻ മന്നാനി ചന്ദനത്തോപ്പ്, വൈ. സുനീർ, സിദ്ധീഖ്‌ മൈലാപ്പൂര്, മുഹ്സിന ത്വാഹ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗുരുശ്രേഷ്ഠ ആദരം ഡോ:നസീർ നിർവഹിച്ചു.

ഹാഫിള് ഇർഷാദ് മന്നാനി (പ്രസിഡന്റ്), സിദ്ധീഖ്‌ മൈലാപ്പൂര് (ജനറൽ സെക്രട്ടറി), മുഹ്സിന ത്വാഹ (ട്രഷറർ) തുടങ്ങി പതിനേഴംഗ അലുംനി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു..

Comments (0)
Add Comment