‘അവതാര്‍ എന്ന ചിത്രത്തിലെ രംഗമല്ല’; ഇത് ശൈഖ് ഹംദാന്‍

ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും അത്തരത്തിയൊന്നാണ്. നീലക്കടലില്‍ തകര്‍ന്ന കപ്പലിന് മുകളില്‍ ‘അവതാര്‍’ സിനിമയിലെ കഥാപാത്രത്തെ പോലെ എഴുന്നേറ്റ് നില്‍ക്കുന്ന രീതിയിലാണ് ചിത്രമുള്ളത്. മണിക്കൂറുകള്‍ക്കകം ചിത്രം നിരവധി പേര്‍ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു. അലി ബിന്‍ത് ഥാലിഥ് എന്നയാളാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.മധ്യ മെഡിറ്ററേനിയനിലെ ഒരു ദ്വീപ് രാജ്യമായ മാള്‍ട്ടയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. കടലിനാല്‍ ചുറ്റപ്പെട്ട ഇവിടം സമുദ്ര സാഹസികരുടെ ഇഷ്ട കേന്ദ്രമാണ്. കടല്‍ ആഴങ്ങളില്‍ സാഹസിക നീന്തലിനും മറ്റും ശൈഖ് ഹംദാന്‍ മുമ്ബും പല തവണ പങ്കാളിയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് മെക്സികോയിലെ കാന്‍കണ്‍ അണ്ടര്‍വാട്ടര്‍ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Comments (0)
Add Comment