ഒരു ബ്രസീലിയന്‍ യുവതാരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് ചെല്‍സി

നിലവില്‍ വാസ്കോഡ ഗാമ ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരത്തിന്റെ കൈമാറ്റ തുക വ്യക്തമാക്കിയിട്ടില്ല. വ്യക്തിപരമായ കരാറില്‍ കൂടി ധാരണയില്‍ എത്തുന്നതോടെ കൈമാറ്റത്തിന്റെ പൂര്‍ണ ചിത്രം ലഭിക്കും. പതിനെട്ടുകാരനായ മധ്യനിര താരം സീസണ്‍ പുനരാരംഭിക്കുമ്ബോള്‍ ചെല്‍സിയുടെ കുപ്പായത്തില്‍ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.പതിനെട്ടുകാരനായ താരം ഏഴ് വയസു മുതല്‍ വാസ്കോഡ ഗാമ ക്ലബ്ബിന്റെ ഭാഗമാണ്. ഇത്തവണ സീസണിനിടക്ക് കരാര്‍ അവസാനിച്ച താരത്തിന് ഫ്രീ ഏജന്റ് ആയി കൂടുമാറാന്‍ അവസരം ഉണ്ടായിരുന്നതായി ലൂക്കസ് പെട്രൊസ റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സലോണ അടക്കമുള്ള ടീമുകളുടെ ഓഫര്‍ ഉണ്ടായിട്ടും ആ സമയം കരാര്‍ പുതുക്കാന്‍ ആയിരുന്നു സാന്റോസിന്റെ തീരുമാനം. നിലവില്‍ സിറ്റി, ന്യൂകാസില്‍ എന്നിവരെ മറികടന്നാണ് താരം ചെല്‍സിയെ തെരഞ്ഞെടുത്തത്. മധ്യനിരയില്‍ ഗോള്‍ അടിക്കാനും കെല്‍പ്പുള്ള താരത്തിന്റെ കായിക ബലവും ചെല്‍സിക്ക് മുതല്‍കൂട്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. ജോര്‍ജിഞ്ഞോ, കാന്‍റെ എന്നിവരുടെ കരാര്‍ അവസാനിക്കുക കൂടി ചെയ്യുന്ന സീസണില്‍ ടീമിന് പകരക്കാരെ കണ്ടെത്തേണ്ടതായും ഉണ്ട്.

Comments (0)
Add Comment